Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂട്ടം കുറച്ചാല്‍ നേട്ടം കൂടും'; തൃശൂര്‍ ജില്ലാ കളക്ടറുടെ പോസ്റ്റിന് താഴെ സമ്മേളന നഗരി ചിത്രങ്ങള്‍

തൃശൂര്‍ : കൊവിഡുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പോസ്റ്റ് പങ്കുവച്ച തൃശൂര്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക്കത് പേജില്‍ ട്രോളുകളുടെ പൊങ്കാല. സി പി എമ്മിന്റെ സമ്മേളന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ചിലര്‍ കമന്റുകളുമായി രംഗത്തെത്തിയത്. ഇത്തരത്തിലുള്ള കമന്റുകള്‍ തുടര്‍ച്ചയായി എത്തിയതോടെ കമന്റ് ബോക്‌സ് അടച്ചുപൂട്ടി. വീണ്ടും കമന്റ് ഓപ്ഷന്‍ ഒണാക്കിയെങ്കിലും പഴയ കമന്റുകളൊക്കെ ഹൈഡ് ചെയ്ത നിലയിലാണ്.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തൃശൂര്‍ സി പി എം സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 200 ഓളം പേര്‍ പങ്കെടുത്ത സമ്മേളനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമ്മേളനം അവസാനിക്കുന്ന ദിവസം കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്- കൂട്ടം കുറച്ചാല്‍ നേട്ടം കൂടും എന്ന പോസ്റ്റ് വന്നത് .

cpm

കളക്ടറുടെ ഈ പോസ്റ്റ് വലിയ ബോര്‍ഡുകളിലാക്കി സമ്മേളന നഗരിക്ക് മുമ്പില്‍ സ്ഥാപിക്കാനാണ് ഒട്ടേറെ പേര്‍ കമന്റ് ചെയ്തത് . എന്നാല്‍ കമന്റുകള്‍ കൈവിട്ടതോടെ കളക്ടറുടെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കി. വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും കൂടുതല്‍ സമയം തുറക്കാന്‍ അനുവദിക്കുക.കൂടുതല്‍ ഗതാഗതം അനുവദിക്കുക. തിരക്കില്ലാതെ കര്യങ്ങള്‍ നടത്താന്‍ ജനങ്ങള്‍ക്ക് അവസരം കൊടുക്കുക.കൂട്ടം കൂടുന്ന എല്ലാ പരിപാടികളും നിരോധിക്കുക എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ .

അതേ സമയം , തൃശൂര്‍ ജില്ലയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ് . ശനിയാഴ്ച 5,120 പേര്‍ക്കാണ് കൂടി കോവിഡ് 19 സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 731 പേരും വീട്ടു നിരീക്ഷണത്തിലുള്ള 18,065 പേരും ചേര്‍ന്ന് 23,916 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 3,041 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,82,290 ആണ്. 5,54,970 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ ശനിയാഴ്ച സമ്പര്‍ക്കം വഴി 5,066 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 14 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 34 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 08 ക്ലസ്റ്ററുകളും ചേര്‍ത്ത് നിലവില്‍ 62 ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ഹോസ്റ്റലുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ , എന്നിവ ഉള്‍പ്പെടുന്നു.

12,593 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,291 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 10,136 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 166 പേര്‍ക്ക് സിബിനാറ്റ് / ട്രുനാറ്റ് /പി ഒ സി പി സി ആര്‍ / ആര്‍ ടി ലാംപ് പരിശോധനയുമാണ് നടത്തിയത് . ജില്ലയില്‍ ഇതുവരെ ആകെ 40,20,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ജില്ലയില്‍ ഇതുവരെ 47,61,342 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,39,345 പേര്‍ ഒരു ഡോസ് വാക്‌സിനും , 21,76,108 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയില്‍ 45,889 പേര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 1,08,580 കുട്ടികളാണ് ( 1518 വയസ്സ് ) ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+