തൃശൂര്‍ മെഡിക്കൽ കോളേജിൽ ആശങ്ക; 60ഓളം വിദ്യാർത്ഥികൾക്ക് കൊവിഡ്, വാക്‌സിൻ സ്വീകരിച്ചവർക്കും രോഗം
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം രൂക്ഷം. 60ഓലം വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. പിജി, എംബിബിഎസ് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ശസ്ത്രക്രിയയ്ക്ക് വിധേയരായ പത്ത് രോഗികള്‍ക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ചതോടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. രോഗം പോസിറ്റീവായ സാഹചര്യത്തില്‍ രണ്ട് ബാച്ചുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 10 പിജി വിദ്യാര്‍ത്ഥികള്‍ക്കും 50 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം. ഗൈനക്കോളജി, സര്‍ജറി തുടങ്ങിയ രണ്ട് വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയാണ് ഇപ്പോള്‍ പോസിറ്റീവായിരിക്കുന്നത്.

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
സര്‍ജറി വാര്‍ഡില്‍ പത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയുടെ പരിസരത്തെ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസം 1486 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1539 പേര്‍ രോഗമുക്തരായിരുന്നു. ഇന്നലത്തെ കണക്ക് പ്രകാരം ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,418 ആണ്.
അതേസമയം, തൃശൂരില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ബലിപെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകളെ സംബന്ധിച്ച് വ്യാപാരി വ്യവസായി സംഘടനാ നേതാക്കളുമായുള്ള യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ അഡ്വ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ ആര്‍ ബിന്ദു എന്നിവര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്.
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications