തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

#പൂരം_വേണ്ട; ട്വിറ്ററില്‍ ടെന്‍ഡിംഗായി തൃശൂര്‍ പൂരം വേണ്ട, സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ട്രോളുകളും

Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിവസേന കുത്തനെ ഉയരുകയാണ്. രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കനത്ത പ്രതിഷേധം തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ഉയരുന്നുണ്ട്. പൂരം നടത്തുന്നതിനെതിരെ പാര്‍വ്വതി അടക്കമുള്ള സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ട്വിറ്ററില്‍ #പൂരം_വേണ്ട എന്ന ഹാഷ് ടാഗ് വൈറലാകുകയാണ്. ഈ ഹാഷ് ്ഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

pooram

കൂടാതെ തൃശൂര്‍ നടത്തിയാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ഫലത്തെ കുറിച്ചുള്ള കുറിപ്പുകളും പല വിദഗ്ദരും പങ്കുവയ്ക്കുന്നുണ്ട്.നമ്മുടെ ചുറ്റുപാടുമുള്ള കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി സാമാന്യം ഗുരുതരമാണ്. എത്രത്തോളം ഗുരുതരമെന്ന് ചോദിച്ചാല്‍, രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും ആശങ്കപ്പെട്ട് തുടങ്ങുന്നത്രയും എന്ന് പറയേണ്ടി വരുമെന്ന് ഡോ ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനിടെ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

കൂടാതെ, കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ശ്ശൂര്‍ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കത്ത് സമര്‍പ്പിച്ചിരുന്നു. കെ ജി ശങ്കരപ്പിള്ള, വൈശാഖന്‍ , കല്പറ്റ രായണന്‍ കെ വേണു , കെ അരവിന്ദാക്ഷന്‍, സുനില്‍ പി. ഇളയിടം, കുസുമം ജോസഫ് തുടങ്ങിയ 34 സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടത്. വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

Thrissur
English summary
Covid cases increase, protests are rising on social media against holding Thrissur Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X