തൃശൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം
തൃശൂര്‍: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലയില്‍ 3 ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തില്‍ നാളെ മുതല്‍ എല്ലാതരം സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കുന്നതല്ല.
ഉത്സവങ്ങള്‍, തിരുന്നാളുകള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 1,861 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള 412 പേരും വീട്ടു നിരീക്ഷണത്തിലുള്ള 9,723 പേരും ചേര്‍ന്ന് 11,996 പേരാണ് ജില്ലയില്‍ ആകെ രോഗബാധിതരായിട്ടുള്ളത്. 402 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,63,650 ആണ്. 5,48,312 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 1,822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 22 പേര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ 09 പേര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 5,089 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,356 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,368 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 365 പേര്‍ക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആര്‍/ആര്‍ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 39,67,754 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.57% ആണ്.
ജില്ലയില്‍ ഇതുവരെ 47,11,118 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 25,25,892 പേര്‍ ഒരു ഡോസ് വാക്‌സിനും, 21,57,875 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയില്‍ 27,351 പേര്‍ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 1,00,379 കുട്ടികളാണ് (1518 വയസ്സ്) ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.












Click it and Unblock the Notifications