തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിയ്യൂര്‍ ജയിലില്‍ 51 തടവുകാര്‍ക്ക് കൊവിഡ്; മാവോയിസ്റ്റ് രൂപേഷിനും ഏഴ് ഉദ്യോഗസ്ഥര്‍ക്കും രോഗം

Google Oneindia Malayalam News

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 51 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിനും രോഗം പോസിറ്റീവാണ്. ജയിലില്‍ പരിശോധന തുടരുകയാണ്. കൂടുതല്‍ തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന നിഗമനത്തിലാണ് പരിശോധന നടത്തിയത്.

covid

അതേസമയം, തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച (24/10/2020) 1086 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 481 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 33341 ആണ്. 23384 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ജില്ലയില്‍ സമ്പര്‍ക്കം വഴി 1082 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 10 പേരുടെ ഉറവിടം അറിയില്ല. കുന്നംകുളം മാര്‍ക്കറ്റ് ക്ലസ്റ്റര്‍ വഴി പേര്‍ക്ക് രോഗം ബാധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ -3, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ -3, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍-4 എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 80 പുരുഷന്‍മാരും 79 സ്ത്രീകളും പത്ത് വയസ്സിനു താഴെ 56 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമുണ്ട്.

ബീഹാറിന് സൗജന്യ കോവിഡ് വാക്‌സിന്‍, ഞങ്ങള്‍ പാകിസ്താനില്‍ അല്ല, ബിജെപിയെ പൊളിച്ച് ശിവസേന!!ബീഹാറിന് സൗജന്യ കോവിഡ് വാക്‌സിന്‍, ഞങ്ങള്‍ പാകിസ്താനില്‍ അല്ല, ബിജെപിയെ പൊളിച്ച് ശിവസേന!!

ശനിയാഴ്ച 1023 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 349 പേര്‍ ആശുപത്രിയിലും 674 പേര്‍ വീടുകളിലുമാണ്. ശനിയാഴ്ച മൊത്തം 8080 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5777 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2070 പേര്‍ക്ക് ആര്‍.ടി-പി.സി.ആര്‍ പരിശോധനയും, 233 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,58,135 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

രാഷ്ട്രീയ പ്രവേശനം എപ്പോള്‍? ഒടുവില്‍ തുറന്ന് പറഞ്ഞ് ദളപതി വിജയ്, തമിഴ് രാഷ്ട്രീയം മുള്‍മുനയില്‍രാഷ്ട്രീയ പ്രവേശനം എപ്പോള്‍? ഒടുവില്‍ തുറന്ന് പറഞ്ഞ് ദളപതി വിജയ്, തമിഴ് രാഷ്ട്രീയം മുള്‍മുനയില്‍

ബിജെപിയുടെ ചതിക്കുഴിയില്‍ വീഴരുത്; കോണ്‍ഗ്രസിന്റെ പ്രത്യേക നിര്‍ദേശം, ബിഹാറില്‍ ഫുള്‍ ലോക്കല്‍ബിജെപിയുടെ ചതിക്കുഴിയില്‍ വീഴരുത്; കോണ്‍ഗ്രസിന്റെ പ്രത്യേക നിര്‍ദേശം, ബിഹാറില്‍ ഫുള്‍ ലോക്കല്‍

ബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെന്ന് സര്‍വെ; 159 വരെ സീറ്റുകള്‍,പ്രതിപക്ഷം 100 കടക്കില്ലബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെന്ന് സര്‍വെ; 159 വരെ സീറ്റുകള്‍,പ്രതിപക്ഷം 100 കടക്കില്ല

രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കുള്ള പലിശ എഴുതി തള്ളും, പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം!!രണ്ട് കോടി വരെയുള്ള വായ്പകള്‍ക്കുള്ള പലിശ എഴുതി തള്ളും, പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം!!

Thrissur
English summary
Covid confirmed 51 prisoners, including Maoist Rupesh, were lodged in Viyyur jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X