115 ജീവനക്കാരില്‍ 20 പേര്‍ക്ക് കൊവിഡ്; പാലിയേക്കര ടോള്‍ പ്ളാസയില്‍ അടിയന്തര നടപടിയുമായി കളക്ടര്‍
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ളാസയിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടിക്ക് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിട്ടു. ചൊവ്വാഴ്ച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന 115 ജീവനക്കാരില്‍ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 95 ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുഴുവന്‍ ജീവനക്കാരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റണമെന്നും ഡി എം ഒ നിര്‍ദേശിച്ചു.
Recommended Video


ഈ സാഹചര്യത്തില്‍ പ്ളാസയില്‍ നിലവിലുള്ള മുഴുവന്‍ ജീവനക്കാരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനോ ക്വാറന്റീനിലാക്കുന്നതിനോ നടപടി സ്വീകരിക്കണമെന്ന് നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് നല്കിയ ഉത്തരവില്‍ കലക്ടര്‍ വ്യക്തമാക്കി.
പ്ളാസയില്‍ പുതിയ സംഘത്തെ നിയോഗിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് കോവിഡ് മാനദണ്ഡത്തിലുള്ള ശുചീകരണം നടത്തണം. ചൊവ്വാഴ്ച ഇല്ലാതിരുന്ന 40 ജീവനക്കാരെ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.
നിലവിലുള്ള സാഹചര്യത്തില്‍ ജീവനക്കാരുടെ പരിശോധനകളും സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി പ്ളാസയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കുന്നതിന് കുറഞ്ഞത് 4 ദിവസമെങ്കിലും വേണ്ടി വരും
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications