തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

115 ജീവനക്കാരില്‍ 20 പേര്‍ക്ക് കൊവിഡ്; പാലിയേക്കര ടോള്‍ പ്‌ളാസയില്‍ അടിയന്തര നടപടിയുമായി കളക്ടര്‍

Google Oneindia Malayalam News

തൃശൂര്‍: പാലിയേക്കര ടോള്‍ പ്‌ളാസയിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടിക്ക് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിട്ടു. ചൊവ്വാഴ്ച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന 115 ജീവനക്കാരില്‍ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 95 ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മുഴുവന്‍ ജീവനക്കാരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റണമെന്നും ഡി എം ഒ നിര്‍ദേശിച്ചു.

Recommended Video

cmsvideo
തൃശ്ശൂര്‍; ജീവനക്കാർക്ക് കോവിഡ്;പാലിയേക്കര ടോൾ പ്ലാസയിൽ അടിയന്തര നടപടിയുമായി കളക്ടർ
thrissur

ഈ സാഹചര്യത്തില്‍ പ്‌ളാസയില്‍ നിലവിലുള്ള മുഴുവന്‍ ജീവനക്കാരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനോ ക്വാറന്റീനിലാക്കുന്നതിനോ നടപടി സ്വീകരിക്കണമെന്ന് നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക് നല്‍കിയ ഉത്തരവില്‍ കലക്ടര്‍ വ്യക്തമാക്കി.

പ്‌ളാസയില്‍ പുതിയ സംഘത്തെ നിയോഗിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് കോവിഡ് മാനദണ്ഡത്തിലുള്ള ശുചീകരണം നടത്തണം. ചൊവ്വാഴ്ച ഇല്ലാതിരുന്ന 40 ജീവനക്കാരെ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.
നിലവിലുള്ള സാഹചര്യത്തില്‍ ജീവനക്കാരുടെ പരിശോധനകളും സാനിറ്റൈസേഷനും പൂര്‍ത്തിയാക്കി പ്‌ളാസയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കുന്നതിന് കുറഞ്ഞത് 4 ദിവസമെങ്കിലും വേണ്ടി വരും

 പ്രമുഖരെ തഴ‍ഞ്ഞു; സ്ഥാനാർഥിപ്പട്ടിക മരവിപ്പിച്ച് സിപിഎം ജില്ലാ കമ്മിറ്റി പ്രമുഖരെ തഴ‍ഞ്ഞു; സ്ഥാനാർഥിപ്പട്ടിക മരവിപ്പിച്ച് സിപിഎം ജില്ലാ കമ്മിറ്റി

അമിതമായ കിതപ്പ് മുതൽ അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ വരെ; എന്താണ് പോസ്റ്റ് കോവിഡ് സിൻഡ്രോംഅമിതമായ കിതപ്പ് മുതൽ അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ വരെ; എന്താണ് പോസ്റ്റ് കോവിഡ് സിൻഡ്രോം

 കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്ക് സ്റ്റാർ പദവി;പുതിയ പദ്ധയുമായി ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാൽ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്ക് സ്റ്റാർ പദവി;പുതിയ പദ്ധയുമായി ഭരണകൂടം

Thrissur
English summary
Covid confirmed for 20 of 115 employees; Collector take immediate action at Paliyekkara toll plaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X