തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി: സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍

Google Oneindia Malayalam News

തൃശൂര്‍: കോവിഡ്-19 പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വേണ്ടരീതിയില്‍ സഹകരിക്കാതെ പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കലക്ടറുമായ എസ് ഷാനവാസ്.

thrissur

നിലവില്‍ 15 സെക്ടറല്‍ മജിസ്‌ട്രേറ്റ് കോവിഡ് സെന്റിനല്‍സ് താലൂക്ക് അടിസ്ഥാനത്തില്‍ നടപടികള്‍ എടുത്തു വരുന്നുണ്ട്. ജില്ലയില്‍ പോലീസിന്റെ മൂന്നില്‍ ഒരു ഭാഗത്തെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാനും സംസ്ഥാനതലത്തില്‍ തീരുമാനമായതായി പോലീസ് മേധാവി അറിയിച്ചു. സ്‌കൂളുകള്‍ ട്യൂഷന്‍ സെന്റര്‍ തുടങ്ങിയവയില്‍ പത്താം ക്ലാസ്, പ്ലസ് ടു ഒഴികെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തില്‍ അവ പാലിക്കാതെ മറ്റുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ നേരിട്ട് വന്ന് പഠിക്കാന്‍ അനുവാദമില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന കടകള്‍ അടപ്പിക്കുന്നതിന് സെക്ടറില്‍ മജിസ്‌ട്രേറ്റ്മാരെയും പോലീസിനെയും ചുമതലപ്പെടുത്തി. ചില സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.

ഇരുഭാഗത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍; മുസ്ലിം ലീഗിന്‍റേത് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് സിപിഎംഇരുഭാഗത്തും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍; മുസ്ലിം ലീഗിന്‍റേത് രാഷ്ട്രീയ ദുഷ്ടലാക്കെന്ന് സിപിഎം

തഹസില്‍ദാര്‍മാര്‍, അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരെ കൂടെ കോവിഡ് പരിശോധനകള്‍ക്കായി നിയോഗിക്കും. 65 വയസ്സ് കഴിഞ്ഞവരെയും 10 വയസ്സിന് താഴെയുള്ളവരെയും ബസ്സുകളിലും ഓട്ടോറിക്ഷകളിലും മറ്റും കയറ്റി കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനായി എംഎല്‍എമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി, കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍

എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍എല്‍ഡിഎഫിന് റെക്കോഡ് ഭൂരിപക്ഷമുള്ള മണ്ഡലം; ഇത്തവണ കൈവിടുമോ... പൊള്ളുന്ന ഉള്ളവുമായി ശശീന്ദ്രന്‍

ജെഡിഎസ് പിളര്‍ന്നു; പ്രബല വിഭാഗം യുഡിഎഫിലേക്ക്, ഒരു എംഎല്‍എയുടേയും പിന്തുണയെന്ന് നേതാക്കള്‍ജെഡിഎസ് പിളര്‍ന്നു; പ്രബല വിഭാഗം യുഡിഎഫിലേക്ക്, ഒരു എംഎല്‍എയുടേയും പിന്തുണയെന്ന് നേതാക്കള്‍

'ലീഗ് പ്രവർത്തകന്റെ കൊല കീഴാറ്റൂരിലെ ദയനീയ തോൽവിയുടെ പ്രതികാരം', സിപിഎമ്മിനെതിരെ പികെ ഫിറോസ്'ലീഗ് പ്രവർത്തകന്റെ കൊല കീഴാറ്റൂരിലെ ദയനീയ തോൽവിയുടെ പ്രതികാരം', സിപിഎമ്മിനെതിരെ പികെ ഫിറോസ്

Thrissur
English summary
Covid defensive operations strengthened Says, Thrissur district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X