Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിരോധം: ട്രൈബൽ കോളനികളിലേക്ക് മൊബൈൽ ലാബ്

തൃശ്ശൂർ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ ലാബ് സർവ്വീസുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്.ലോക്ഡൗണും രണ്ടാംഘട്ട കോവിഡ് വ്യാപനവും മൂലം ഒറ്റപ്പെട്ട് പോയ ട്രൈബൽ കോളനികളിലെ ജനങ്ങൾക്ക് കോവിഡ് പ്രതിരോധനത്തിന് കൈതാങ്ങാവുകയാണ് ബ്ലോക്ക് പഞ്ചായത്ത്. ലോക്ഡൗണിൽ മലയോര മേഖലയിലും കോളനികളിലും കുടുങ്ങിയ ജനങ്ങളിൽ കോവിഡ് ടെസ്റ്റും വാക്സിനേഷൻ സൗകര്യവും ഒരുക്കുന്നതിനാണ് ഒല്ലൂക്കര ബ്ലോക്കും വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രവും
സംയുക്തമായി മൊബൈൽ ലാബ് സംഘം രൂപീകരിച്ചത്.

thrssur-1622639

ഡോക്ടർ, നഴ്സ്, ഡ്രൈവർ ഉൾപ്പെടെ മൊബൈൽ ലാബിൽ ആറ് അംഗങ്ങൾ ഉണ്ടാകും. ഒളകര ആദിവാസി കോളനി, മണിയൻ കിണർ, ലക്ഷം വീട് കോളനി, എസ് സി കോളനികളിലാണ് മൊബൈൽ ലാബ് എത്തുക. ബ്ലോക്ക് പഞ്ചായത്തിലെ നടത്തറ, പുത്തൂർ, പാണഞ്ചേരി, മാടക്കത്തറ എന്നീ നാല് ഗ്രാമപഞ്ചായത്തുകളിൽ ആഴ്ച്ചയിൽ ഒരു ദിവസം കോവിഡ് പരിശോധന നടത്തും.‌

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കിടപ്പ് രോഗികളായാവർക്കും
വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മൊബൈൽ ലാബ് സംവിധാനം സഹായകമാകുന്നു.ചികിത്സാ കേന്ദ്രങ്ങളിലും മറ്റും എത്തിച്ചേരാനുള്ള ഇവരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് മൊബൈൽ ലാബ് സേവനം ആരംഭിച്ചിട്ടുള്ളത്.

ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+