തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ സ്ഥിതി ഗുരുതരം; കൊവിഡ് രോഗികള്‍ ഉയരുന്നു, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും മുന്‍പുണ്ടായിരുന്ന ജാഗ്രതയില്‍ നിന്ന് പിറകോട്ടു പോകരുതെന്നും ജില്ലാ വികസന സമിതി യോഗം. കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ച ജില്ലയാണ് തൃശൂര്‍. എന്നാല്‍ ഇപ്പോള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധക്കുറവുണ്ടായോ എന്നും വികസന സമിതി ആശങ്ക രേഖപ്പെടുത്തി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇത് ഉറപ്പു വരുത്തണമെന്നും അങ്ങനെ പഴയ നിലയിലേക്ക് തിരിച്ചു പോകാനാകുമെന്നും അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

covid

Recommended Video

cmsvideo
തൃശ്ശൂർ: കോവിഡ് വ്യാപനം രൂക്ഷം; ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി

ജില്ലയില്‍ മലയോര പട്ടയം ഉള്‍പ്പെടെ നല്‍കാനുള്ള പട്ടയങ്ങളുടെ വിതരണ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. കൃത്യതയില്ലാത്ത പട്ടയങ്ങളില്‍ പരിശോധന നടത്തി തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മുഴുവന്‍ തുകയും ചെലവഴിച്ച് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ജില്ലയുടെ സ്വപ്ന പദ്ധതികളിലൊന്നായ പീച്ചി - വാഴാനി കോറിഡോറിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കരാറുകാരനുമായി ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ ആരംഭിക്കും.

പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാന്‍ പ്രത്യേക യോഗം ചേരും. അന്തേവാസികളുടെ സുരക്ഷ കണക്കിലെടുത്ത് താത്കാലിക ചുറ്റുമതില്‍ കെട്ടിയ ശേഷമേ നിലവിലെ മതില്‍ പൊളിച്ചു പണിയേണ്ടതുള്ളൂവെന്നും തീരുമാനിച്ചു. പുതുതായി ലൈഫ് പദ്ധതിയില്‍ 68,000 ത്തോളം അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞതായി പ്രതിനിധി യോഗത്തെ അറിയിച്ചു. അര്‍ഹരായ പരമാവധി പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പൊതുവിദ്യഭ്യാസ വകുപ്പിന്റെ പൂര്‍ത്തീകരിച്ച സ്‌കൂളുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ തുറന്നുകൊടുക്കും. കിഫ്ബി ഫണ്ടു വഴി നിര്‍മിക്കുന്ന സ്‌കൂളുകളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും.

എസ് സി, എസ് ടി, ഫിഷറീസ് വകുപ്പുകളുടെ നേത്വത്തില്‍ വകുപ്പിലെ അര്‍ഹരായവര്‍ക്ക് പ്രത്യേക ഫണ്ടുപയോഗിച്ച് വീടു നിര്‍മിക്കുന്ന നടപടികള്‍ ഊര്‍ജിതപ്പെടുത്താനും തീരുമാനമായി. ആദിവാസി മേഖലകളില്‍ ഇതിനകം 50 വീടുകള്‍ നിര്‍മിച്ചു നല്‍കി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സി എച്ച് സി കളാക്കി ഉയര്‍ത്തുന്ന നടപടി ജില്ലയില്‍ ദ്രുതഗതിയിലാണെന്ന് മേധാവി യോഗത്തെ അറിയിച്ചു. ഗവ. ചീഫ് വിപ്പ് കെ രാജന്‍, എം എല്‍ എമാരായ ബി ഡി ദേവസി, യു ആര്‍ പ്രദീപ്, ഇ ടി ടൈസണ്‍, പ്ലാനിങ് ഓഫീസര്‍ ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ജില്ലാ വികസന സമിതി യോഗം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നടക്കുകയെന്ന് കലക്ടര്‍ അറിയിച്ചു.

Thrissur
English summary
covid patients are rise in Thrissur; district administration imposed strict restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X