തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വ്യാപനം കുറഞ്ഞു; ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി

Google Oneindia Malayalam News

തൃശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം താല്‍ക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാന്‍ തീരുമാനമായത്.

ക്ഷേത്രത്തിനുള്ളില്‍ നിലവില്‍ നെഗറ്റീവായ ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ നടത്താം. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ടീമിനെ നിയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തി.

01

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ചല്‍ ക്യൂ വഴി ദിവസം 3000 പേര്‍ക്ക് വാതില്‍മാടം വരെ ദര്‍ശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്കും.

അതേസമയം, കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ രണ്ടാഴ്ച ജാഗ്രതാകാലമായി ശ്രദ്ധ ചെലുത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ക്രിസ്മസ്-ന്യൂഇയര്‍ അവധി ആഘോഷങ്ങളുടെ ഭാഗമായി ടൂറുകള്‍ക്കും യാത്രകള്‍ക്കും തയ്യാറെടുക്കുന്നവര്‍ കൃത്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ. കൂടാതെ ബാറുകള്‍ ബീവറേജ് ഔട്ട്‌ലെറ്റ്കള്‍ എന്നിവ തുറക്കുന്നതും പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം.

ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. വ്യാജ മദ്യം തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗം കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും വിവിധ വകുപ്പുകള്‍ സഹകരിച്ച് നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചെക്‌പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കോളനികളില്‍ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ പട്ടികജാതി വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികൾ; 2020ലെ താരങ്ങൾ ഇവരാണ്, പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികൾ; 2020ലെ താരങ്ങൾ ഇവരാണ്, പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി മിസ് ട്രാന്‍സ്‌ക്യൂന്‍ ഇന്ത്യ 2020: കിരീടം ചൂടി ഫാഷന്‍ ഡിസൈനര്‍ ഷെയ്ന്‍ സോണി

സമരവീര്യത്തെ ചോര്‍ത്താൻ കഴിയില്ല, കർഷക സമരത്തിന് മുന്നിൽ മോദി അടിയറവ് പറയുമെന്ന് മുല്ലപ്പള്ളിസമരവീര്യത്തെ ചോര്‍ത്താൻ കഴിയില്ല, കർഷക സമരത്തിന് മുന്നിൽ മോദി അടിയറവ് പറയുമെന്ന് മുല്ലപ്പള്ളി

മരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർമരുന്നുകളോട് പ്രതികരിക്കുന്നില്ല; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് ഡോക്ടർമാർ

Thrissur
English summary
Covid prevalence reduced; Permission was granted to open the Guruvayur temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X