• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സമ്പർക്കത്തിലൂടെ രോഗികൾ ഉയർന്ന് തൃശ്ശൂർ; അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി

 • By Aami Madhu

തൃശ്ശൂർ; ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ലെന്ന് മന്ത്രി എസി മൊയ്തീൻ. ഇപ്പോൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാൾ താഴെയാണ് യഥാർത്ഥത്തിൽ പോസിറ്റിവായ കോവിഡ് രോഗികളുടെ എണ്ണം. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നത് ഗൗരവായി കാണണമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് 7 ന് ശേഷം ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകാവുന്ന വർദ്ധനവ് മുൻകൂട്ടി കണക്കാക്കിയിരുന്നു. അഞ്ച് ആഴ്ചകൾ പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 300 കടക്കും എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ രോഗികളുടെ എണ്ണം അത്രയും എത്തിയില്ല എന്നത് ആശ്വാസജനകമാണ്.

എങ്കിലും കൂടുതൽ പോസിറ്റീവ് കേസുകൾ നിയന്ത്രണങ്ങൾ ശക്തമാക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ പൊതുമാർക്കറ്റുകൾ അണുവിമുക്തമാക്കും. ശക്തൻ മാർക്കറ്റിൽ ആ ദിവസങ്ങളിൽ കടകൾ തുറക്കില്ല. 10 കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾ റോഡരികിൽ പാർക്ക് ചെയ്യരുത്. പാർക്കിംഗ് സൗകര്യമുളള യാർഡുകൾ ഒരുക്കേണ്ടത് ചരക്ക് എത്തിക്കുന്നവരുടെ ചുമതലയാണ്. സർക്കാർ ഓഫീസുകളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. സന്ദർശക രജിസ്റ്റർ സൂക്ഷിക്കും.

ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസർ നിർബന്ധമാക്കും. മാസ്‌ക് ഉപയോഗം കർശനമാക്കും. മാസ്‌ക് ധരിക്കാത്തവരേയും ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരേയും നിരീക്ഷിക്കും. പോലീസും ആർആർടികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി.ഭയപ്പെടേണ്ട സാഹചര്യമില്ല. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നിലവിൽ രോഗം സ്ഥിരീകരിച്ച് 157 പേരാണ് ചികിത്സയിൽ കഴിയുന്നത്.7 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ചാലക്കുടി, ചാവക്കാട്, അരിമ്പൂർ , മാടായിക്കോണം, ഗുരുവായൂർ, കരുവന്നൂർ, സ്വദേശികളായ ആരോഗ്യപ്രവർത്തകർക്കുമാണ് സമ്പര്‍ ജൂൺ 8 ന് ചെന്നെയിൽ നിന്നും വന്ന എസ്എൻ പുരം സ്വദേശികളായ ഒരു കുടുംബത്തിൽപെട്ട രണ്ട് പേർ, ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ജൂൺ 05 ന് ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38), മെയ് 26 ന് ദുബായിൽ നിന്നും വന്ന പുരുഷൻ (42), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4 പേർക്കാണ് രോഗമുക്തി.

cmsvideo
  ഇന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമില്ല; ഇന്ന് നിശ്ചയിച്ച കല്യാണങ്ങൾ നടത്താം

  വായ്പ തിരിച്ചടവ് സാധ്യമാക്കാന്‍ നടപടികൾ എടുക്കണമെന്നും;ജിഎസ്ടി കൗണ്‍സിലില്‍ നിര്‍ദ്ദേശം വെച്ച് കേരളം

  വൈറസല്ല 'കൊറോണ ദേവി'; കൊറോണയെ പൂജിക്കാൻ കൊല്ലത്ത് ആരാധനാ കേന്ദ്രം

  'കുഞ്ഞനന്തൻ ഭരണകൂട ഭീകരതയുടെ ഇരയാണത്രെ !പുതിയ കമ്മ്യൂണിസ്റ്റ് വരട്ടു വാദം, ടിപിയുടെ ജീവന് വിലയില്ലേ?

  Thrissur

  English summary
  Covid; Situation in thrissur is not serious says Minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X