Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം: തൃശൂരില്‍ കരുതല്‍ വാക്സിന്‍ എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

തൃശൂര്‍: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതല്‍ ഡോസ് വാക്സിന്‍ എടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നിര്‍ദ്ദേശം. ജില്ലയില്‍ കരുതല്‍ ഡോസ് എടുക്കേണ്ടവരില്‍ 20 ശതമാനം പേര്‍ മാത്രമേ എടുത്തിട്ടുള്ളുവെന്നും വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ പറഞ്ഞു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന പ്രദേശങ്ങള്‍, എ സി മുറികള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ഉപയോഗം വ്യാപകമാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

covid

ഇ ഹെല്‍ത്തുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിനെ യോഗത്തില്‍ അഭിനന്ദിച്ചു. ആര്‍ദ്രം പദ്ധതി കൊറോണയ്ക്ക് മുന്‍പ് നടപ്പിലാക്കിയത് പോലെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ 62 സ്ഥാപനങ്ങളില്‍ 13 സ്ഥാപനങ്ങള്‍ ഒഴികെ എല്ലായിടത്തും മൂന്ന് ഡോക്ടര്‍മാര്‍ വീതം ഉണ്ടെന്നും മൂന്ന് ഡോക്ടര്‍മാര്‍ വീതമുള്ള സ്ഥലങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷമുള്ള ഒപിയും കോവിഡിന് മുന്‍പേയുള്ള എല്ലാ ആര്‍ദ്രം ചികിത്സാ സൗകര്യങ്ങളും ഉണ്ടെന്നും ഡിഎംഒ അറിയിച്ചു. ഡോക്ടര്‍മാര്‍ ഇല്ലാത്ത 13 സ്ഥാപനങ്ങളിലേക്ക് ആര്‍ദ്രം പദ്ധതി പ്രകാരം പ്രോജക്ട് വെച്ചുകൊണ്ട് ഡോക്ടര്‍മാരെ നിയമിക്കുവാന്‍ ജില്ലാ വികസന സമിതി മുഖേന എല്ലാ പഞ്ചായത്തുകളിലേക്കും കത്ത് അയച്ചിട്ടുണ്ട് എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുമ്പോള്‍ ഒരുമനയൂര്‍ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയും പ്രധാന കുടിവെള്ള സ്രോതസ്സായ കിണറും നഷ്ടമാകുന്നതിനു പകരം സംവിധാനം കണ്ടെത്തുന്നതുവരെ ഇവ പൊളിക്കരുതെന്ന് നിര്‍ദേശം നല്‍കി.
ഓരോ മണ്ഡലത്തിലെയും നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഏജന്‍സികളുടെ യോഗം എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഹരിത കേരള മിഷന്‍, ആര്‍ദ്രം മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷന്‍ എന്നിവയുടെ അവലോകനവും യോഗത്തില്‍ നടന്നു.

ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ എന്‍ കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, കെ കെ രാമചന്ദ്രന്‍, മുരളി പെരുനെല്ലി, റവന്യു മന്ത്രി കെ രാജന്റെ പ്രതിനിധി ടി ആര്‍ രാധാകൃഷ്ണന്‍, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി അജിത് കുമാര്‍ കെ, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+