ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോവിഡ് വ്യാപനം; ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനെന്ന് ബിജെപി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊവിഡ് വ്യാപനത്തില്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്ത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ദേവസ്വം ബോര്‍ഡും ചെയര്‍മാരമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് പോലും ദേവസ്വം ബോര്‍ഡ് കൃത്യമായി പരിശോധിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണെന്ന് ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
Recommended Video


ക്ഷേത്രം കച്ചവടവല്‍ക്കരിക്കാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ മോഹന്‍ദാസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിലെ പ്രവേശനം ഭക്തര്‍ക്ക് നിഷേധിച്ചതോടെ പ്രസാദ വിതരണം പാറമേക്കാവ് ദേവസ്വം ബോര്‍ഡില്‍ നടത്താനുള്ള തീരുമാനം കച്ചവട കണ്ണോടെയാണ്, ഏകാധിപതിയെ പോലെയാണ് നാഗേഷ് പ്രവര്‍ത്തിക്കുന്നതെന്നും നാഗേഷ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications