വിവാഹത്തിന് 10 പേർ; 3000 പേർക്ക് ദർശനാനുമതി; ഗുരുവായൂരിൽ കൊവിഡ് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ
വിവാഹത്തിന് 10 പേർ; 3000 പേർക്ക് ദർശനാനുമതി; ഗുരുവായൂരിൽ കൊവിഡ് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രതിദിനം 3000 പേർക്ക് മാത്രം ആയിരിക്കും ദർശനം അനുവദിക്കുക. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ഇനി മുതൽ ദർശനം. ക്ഷേത്രത്തിലെ വിവാഹത്തിന് 10 പേർ മാത്രം പങ്കെടുക്കാം എന്ന നിർദ്ദേശവും ഉണ്ട്. ഫോട്ടോഗ്രാഫർമാർ രണ്ടു പേർ മാത്രമേ ആകാൻ പാടുളളൂ എന്ന നിർദ്ദേശവും ഉണ്ട്.
അതേ സമയം, ക്ഷേത്രത്തിൽ കുട്ടികൾക്കുളള ചോറൂണ് വഴിപാട് നിർത്തി വച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ ഒഴിവാക്കിയതായാണ് വിവരം. തൃശൂരിൽ ഇന്ന് 209 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ ഒമൈക്രോൺ, കൊവിഡ് കേസുകൾ ഉയരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുകയാണ്. രോഗ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനായി നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം കൊവിഡിനെ കെണിയിൽ വീഴുകയും സെക്രട്ടറിയേറ്റിൽ കൂടുതൽ രോഗം പിടിപെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
അതേ സമയം, തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി മന്ത്രി ആൻറണി രാജു. നിലവിൽ ജില്ലയിലെ ടി പി ആർ 48% ആണ്. രണ്ടിൽ ഒരാൾക്ക് രോഗം പടരുന്ന സാഹചര്യമെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ആശങ്ക നില നിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മാളുകളിൽ എണ്ണം നിയന്ത്രിക്കും. വിവാഹം 50 പേരിൽ കൂടുതൽ അനുവദിക്കില്ല. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതും ആലോചനയിൽ ആണെന്ന് മന്ത്രി വ്യക്തമാക്കി.
ഇതു സംബന്ധിച്ച പുതിയ നിർദ്ദേശം പൊലീസിനും റവന്യൂ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഈ പുതിയ തീരുമാനം. പ്രധാന കോളേജുകളായ എം ജി കോളേജ്, ഓൾ സെയിന്റ്സ് കോളേജ്, മാർ ഇവനിയോസ് കോളേജ് എന്നിവിടങ്ങളിൽ ഓഫ് ലൈൻ ക്ലാസ് നിർത്തിവച്ചു.
തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു പിന്നാലെ സെക്രട്ടറിയേറ്റിലും രോഗം പടരുകയാണ്. കോവിഡ് ക്ലസ്റ്ററിന് സമാനമായ രീതിയിലാണ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ കൊവിഡ് രോഗ വ്യാപനം. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം കടുത്ത രീതിയിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിൽ കൂടുതൽ പേർക്ക് രോഗം ബാധ സ്ഥിരീകരിക്കുന്നത്. നിലവിലെ രോഗ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്നലെ മാത്രം സെക്രട്ടറിയേറ്റിൽ 72 ജീവനക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ സ്ഥിരീകരിച്ച കേസുകളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഉൾപ്പെടുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. തുടർന്ന്, ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ഡോക്ടർമാർ പറയുന്നത്.വി ശിവൻ കുട്ടിക്ക് പുറമേ, വനം ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെ രോഗബാധിതരായി. തരൂർ എംഎൽഎ പി പി സുമേദിനും രോഗം സ്ഥിരീകരിച്ചു.
രോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കായി എത്തേണ്ടതില്ലെന്ന് നിർദ്ദേശവും നൽകി. ഇതിനു പുറമേ സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും രോഗ വ്യാപനത്തെ തുടർന്ന് അടച്ചു. നിലവിൽ തലസ്ഥാനത്ത് ഭരണ കേന്ദ്രങ്ങളിൽ ഒക്കെ തന്നെ രോഗം അതിവേഗം രോഗം പടരുന്നു. ക്ലസ്റ്ററുകൾ ആയി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അമിതമായ രോഗ വ്യാപനം സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ പതിവ് പ്രവർത്തനങ്ങളെല്ലാം പ്രതിരോധത്തിലായി. ഇതിനു പുറമേ പോലീസ് സേനയിലും കൊവിഡ് രോഗബാധ ഉയരുകയാണ്.
അതേസമയം, കേരളത്തിൽ ഇന്ന് 28,481 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 7,303 പേർക്ക് രോഗമുക്തി നേടാൻ സാധിച്ചു. ഇനി ചികിത്സയിലുള്ളവര്‍ 1,42,512 ആണ്. ഇന്ന് മരണം 39 കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 51,026 ആയി.












Click it and Unblock the Notifications