ചുവപ്പിന് പകരം മഞ്ഞയിൽ നെൽക്കതിര് ഇരിവാൾ; സിപിഐ കൊടിയുടെ നിറത്തിൽ മാറ്റം
ചുവപ്പിന് പകരം മഞ്ഞ നിറത്തിലുള്ള കൊടിയിലാണ് ചിഹ്നമായ നെൽക്കതിര് അരിവാൾ ആലേഖനം ചെയ്തിരിക്കുന്നത്
നാട്ടിക: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി തുടർഭരണം നേടുമെന്ന് പ്രീ പോൾ സർവേകളെല്ലാം ഉറപ്പ് പറയുമ്പോഴും വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണിയിലെ പാർട്ടികളെല്ലാം. വോട്ടുറപ്പിക്കാൻ പാർട്ടി കൊടിയുടെ നിറം തന്നെ മാറ്റിയാണ് സിപിഐ പ്രചരണം. സിപിഐ സ്ഥാനാർഥി മത്സരിക്കുന്ന നാട്ടിക പാർട്ടി കൊടിയുടെ നിറം മഞ്ഞയാക്കിയിരിക്കുന്നത്. ചുവപ്പിന് പകരം മഞ്ഞ നിറത്തിലുള്ള കൊടിയിലാണ് ചിഹ്നമായ നെൽക്കതിര് അരിവാൾ ആലേഖനം ചെയ്തിരിക്കുന്നത്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

താന്ന്യം പഞ്ചായത്തിലെ കിഴുപ്പിള്ളിക്കര, അഴിമാവ് പ്രദേശങ്ങളിലാണ് മഞ്ഞക്കൊടികള്‍ കെട്ടിയത്. എന്‍എന്‍ഡിപി സ്വാധീന മേഖല ആയതിനാലാണ് കൊടിയുടെ നിറം മാറ്റിയതെന്നാണ് അനുഭാവികൾ നൽകുന്ന വിശദീകരണം. ബുധനാഴ്ച സ്ഥാനാർഥി പര്യടനം നടന്നത് ആ പ്രദേശങ്ങളിലാണ്.
Recommended Video
അതേസമയം സംഭവത്തിനെതിരെ പല ഭാഗത്ത് നിന്നും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. സി.സി മുകുന്ദനാണ് മണ്ഡലത്തിൽ സിപിഐയുടെ സ്ഥാനാർഥി. സിപിഐ വിജയം സുനിശ്ചിതമെന്ന് വിസ്വസിക്കുന്ന ഒരു മണ്ഡലം കൂടിയാണ് നാട്ടിക. എന്നാൽ പാർട്ടി പതാകയെ അവഹേളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ രണ്ട് തവണയും ഗീത ഗോപിയാണ് മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയത്. 2016ൽ വലിയ ഭൂരിപക്ഷം നേടിയാണ് ഗീത ഗോപി സിപിഐ ടിക്കറ്റിൽ മണ്ഡലം നിലനിർത്തിയത്. കോൺഗ്രസിന്റെ കെ.വി ദാസനെ 26,777 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗീത പരാജയപ്പെടുത്തിയത്. സിപിഐ നേതാവിന് 70218 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയുടെ വോട്ട് നേട്ടം 43441 മാത്രമായി ചുരുങ്ങി.












Click it and Unblock the Notifications