തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഎസ് സുനില്‍കുമാര്‍ മല്‍സരിച്ചേക്കില്ല; യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം... ബിജെപി പേടിയില്‍ സിപിഎം

Google Oneindia Malayalam News

തൃശൂര്‍: സിപിഐ നേതാവും മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മൂന്ന് തവണയില്‍ കൂടുതല്‍ ആരും മല്‍സരിക്കേണ്ട കാര്യമില്ലെന്ന് സുനില്‍ കുമാര്‍ പറയുന്നു. മൂന്ന് തവണ എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്ന സിപിഐയിലെ പ്രഖ്യാപിത നിലപാടിനെ പിന്തുണയ്്ക്കുകയാണ് അദ്ദേഹം.

v

അതേസമയം, തൃശൂര്‍ സീറ്റ് പിടിച്ചുനിര്‍ത്താന്‍ സുനില്‍ കുമാറിന്റെ സാന്നിധ്യം വേണമെന്നാണ് സിപിഎമ്മിന്റെ താല്‍പ്പര്യം. ബിജെപി ഏറെ പ്രതീക്ഷയോടെയാണ് തൃശൂരിനെ കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് തൃശൂരില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വിജയം കണ്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖനെ കളത്തിലിറക്കാനാണ് ബിജെപി ആലോചിക്കുന്നത്.

അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍

കരുത്തനായ നേതാവിനെ തന്നെ ഇവിടെ മല്‍സരിപ്പിച്ചില്ലെങ്കില്‍ സീറ്റ് നഷ്ടമാകുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് വിഎസ് സുനില്‍ കുമാര്‍ തന്നെ മല്‍സരിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരാള്‍ 15 വര്‍ഷം എംഎല്‍എ ആയാല്‍ മതി എന്നാണ് സുനില്‍ കുമാര്‍ ഏഷ്യാനെറ്റിനോട് പറഞ്ഞത്. തൃശൂര്‍ നിര്‍ണായകമാണെങ്കിലും ഇനിയില്ല എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കെ രാജുവും ഇത്തവണ മല്‍സരിക്കാനുണ്ടാകില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ മന്ത്രി സി ദിവാകരന്‍.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

Thrissur
English summary
CPI leaders VS Sunil Kumar may not contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X