തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല ബാധിച്ചു: സിപിഐ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക്... വോട്ടുകള്‍ ബിജെപിയിലേക്കു പോയി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എതിരായെന്നു സി..പി.ഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് വിലയിരുത്തല്‍. ശബരിമല വിഷയം മൂലം വിശ്വാസിവോട്ടുകള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്കു പോയെന്നാണ് പ്രാഥമികനിഗമനം. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിലെ മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും തോല്‍വി ചര്‍ച്ച ചെയ്‌രെങ്കിലും തൃശൂരിലെ തോല്‍വിയിലാണ് ശ്രദ്ധയൂന്നിയത്.

<strong><br> നിപ്പ വൈറസ് ബാധ; പരിഭ്രാന്തി വേണ്ട, മുൻകരുതൽ വേണമെന്ന് പത്തനംതിട്ട മെഡിക്കൽ ഓഫീസർ</strong>
നിപ്പ വൈറസ് ബാധ; പരിഭ്രാന്തി വേണ്ട, മുൻകരുതൽ വേണമെന്ന് പത്തനംതിട്ട മെഡിക്കൽ ഓഫീസർ


വിശദാന്വേഷണം താഴേതട്ടില്‍ നടത്തി സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. 15ന് ജില്ലാ കൗണ്‍സില്‍ യോഗം വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ശബരിമല വിഷയത്തിനൊപ്പം, ന്യൂനപക്ഷങ്ങളും ഇടതുമുന്നണിയെ കൈവിട്ടു. സുരേഷ്‌ഗോപി വലിയ രീതിയില്‍ വോട്ടുനേടിയെന്നും ചൂണ്ടിക്കാട്ടുന്നു. എല്ലാ ഘടകങ്ങളും എതിരായതോടെ പ്രതീക്ഷിച്ചതിലുമധികം വോട്ട് ചോര്‍ച്ചയുണ്ടായി. ഇടത്, ഹൈന്ദവ വോട്ടുകള്‍ സുരേഷ്‌ഗോപിക്ക് ലഭിച്ചുവെന്നും വിലയിരുത്തി.

Thrissur

തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തു പോയതില്‍ ചിലര്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു. മന്ത്രി വി.എസ്.സുനില്‍കുമാറിനായിരുന്നു തൃശൂരിന്റെ ചുമതല. ശബരിമല വിഷയം തിരിച്ചടിയായെന്ന് വോട്ടിങ് കഴിഞ്ഞയുടനെ സി.എന്‍. ജയദേവന്‍ പറഞ്ഞിരുന്നു. സി.പി.എം. ആദ്യം ഇത് അംഗീകരിച്ചിരുന്നില്ലെങ്കിലും പിന്നീട് സമ്മതിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയുണ്ടായി. സംസ്ഥാനത്താകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം തൃശൂരിലും തോല്‍വിക്ക് നല്ല അളവില്‍ കാരണമായി. ആറിന് ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിക്കും. സി.എന്‍.ജയദേവനും കെ.പി.രാജേന്ദ്രനും രാജാജി മാത്യു തോമസ് അടക്കമുള്ളവരും പങ്കെടുത്തു. സി.എന്‍.ജയദേവന്റെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പരസ്യ നിലപാട് ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന.

Thrissur
English summary
CPI report on Lok sabha elections 2019 and Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X