തൃശൂരില്‍ സിപിഐ- സിപിഎം ഭിന്നത രൂക്ഷം: ഒടുവില്‍ പെരിങ്ങോട്ടുകരയിലെ സിപിഐ ഓഫീസ് അടിച്ചുതകര്‍ത്തു!
തൃശൂര്‍: ഇടതുപക്ഷ ഐക്യം എന്നാല്‍ സിപിഎമ്മിന്റെ അധീശത്വം. അതിനു വിരുദ്ധ നിലപാടെടുത്താല്‍ ഇടതുമുന്നണിയിലെ കക്ഷികളാണെങ്കിലും ചവിട്ടിയൊതുക്കുമെന്ന സന്ദേശം; ജില്ലയില്‍ സി.പി.എമ്മിന്റെ പല നടപടികളും സി.പി.ഐയ്ക്ക് ദഹിക്കാനാകാതെ വന്നതോടെ ഭിന്നത രൂക്ഷം. ഏറ്റവുമൊടുവില്‍ പെരിങ്ങോട്ടുകരയിലെ സി.പി.ഐ. ഓഫീസ് അടിച്ചുതകര്‍ത്തതോടെ അസ്വാരസ്യം ആളിക്കത്തി. കുറച്ചുനാളായി ഇരുപാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ചയും ഇതോടെ വര്‍ധിച്ചു.
പെരിങ്ങോട്ടുകര ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫ.് സ്ഥാനാര്‍ഥി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചതാണ് പ്രശ്‌നത്തുടക്കം. ആഹ്ലാദ പ്രകടനത്തിനു നേരെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണവും നടത്തിയിരുന്നു. തുടര്‍ന്നാണ് ഓഫീസിനു നേരെ തിരിഞ്ഞത്. ഇതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ. തൃശൂര്‍ ജില്ലാസെക്രട്ടറി കെ.കെ. വത്സരാജ് പ്രതികരിച്ചു. സി.പി.എം. തുടര്‍ച്ചയായി സി.പി.ഐ. വിരുദ്ധ നിലപാടിലാണെന്ന് പരാതിയുണ്ട്. ഒരര്‍ഥത്തില്‍ സി.പി.ഐയ്ക്ക് എതിരേ അപ്രഖ്യാപിത യുദ്ധത്തിലാണ് സിപിഎം. ബി.ജെ.പിയോടു പോലും അത്ര വിദ്വേഷമില്ല.













Click it and Unblock the Notifications