Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിൽ മോചിതരായ കൊലക്കേസ് പ്രതികൾക്ക് സ്വീകരണമൊരുക്കി സിപിഎം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

സ്വീകരണത്തിന് നേതൃത്വം നൽകിയ സിപിഎം നേതാക്കന്മാർക്കെതിരെയും ജനപ്രതിനിധികൾക്കെതിരെയും കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

തൃശൂർ: തൃശൂരിൽ ജയിൽ മോചിതരായ കൊലക്കേസ് പ്രതികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വീകരണം നൽകിയെന്ന ആരോപണവുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വം. ആർഎസ്എസ് അനുഭാവിയെ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകർക്കാണ് പാർട്ടി സ്വീകരണം ഒരുക്കിയത്. ലോക്ക്ഡൗൺ പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു കടവല്ലൂർ പഞ്ചായത്തിലെ സിപിഎം നേതൃത്വം ഒരുക്കിയ സ്വീകരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

CPM

സ്വീകരണത്തിന് നേതൃത്വം നൽകിയ സിപിഎം നേതാക്കന്മാർക്കെതിരെയും ജനപ്രതിനിധികൾക്കെതിരെയും കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ബാലാജി എം പാലിശ്ശേരിയടക്കമുള്ള പ്രതികൾക്കാണ് സിപിഎം പ്രാദേശിക ഘടകം സ്വീകരണം ഒരുക്കിയത്. ബാലാജിക്കൊപ്പം എംഎന്‍ മുരളീധരന്‍, മുഹമ്മദ് ഹാഷിം എന്നിവരും ജയിൽ മോചിതരായിരുന്നു.

2017ലാണ് കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ ഇവരെ സുപ്രീംകോടതി ഏഴ് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാർ ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കഴിഞ്ഞ ദിവസം ജയിൽ മോചിതരായത്. അതേസമയം ശിക്ഷയിൽ ഇളവ് നൽകിയ നടപടിയിലും കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് മുഹമ്മദ് ഹാഷിം. നടപടി സ്വജനപക്ഷപാതവും സത്യപ്രതിഞ്ജ ലംഘനവുമാണെന്നാണ് ആരോപണം.

ആര്‍എസ്എസ് അനുഭാവിയായ ഒറ്റപ്പിലാവ് കാട്ടുകുളങ്ങര വീട്ടില്‍ സുരേഷ് ബാബു 1993 മാർച്ച് 10നാണ് കൊല്ലപ്പെടുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കേസ് ഫയൽ. വിചാരണകോടതി ശിക്ഷിച്ച ഒന്നും രണ്ടും പ്രതികളായ വെട്ടനാട്ടയില്‍ സെയ്തു മുഹമ്മദ്, വാകയില്‍ അബൂബക്കര്‍ വഎന്നിവര്‍ കേസില്‍ അപ്പീലുകള്‍ പരിഗണനയിലിരിക്കെ മരിച്ചു. മറ്റുരണ്ട് പ്രതികളായ മജീദ്, ഇളക്കവര വീട്ടില്‍ ഉമ്മര്‍ എന്നിവര്‍ 2 മാസം മുമ്പ് ജയില്‍ മോചിതരായിരുന്നു.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

സെഷന്‍ കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
സിപിഎം നേതാവും മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സഹോദരനുമാണ് എം ബാലാജി. 24 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേസിൽ അന്തിമ വിധി വന്നത്. ഒറ്റപ്പിലാവ് കാടുകുളങ്ങര മാധവന്റേയും കല്യാണിയുടേയും മകനായ സുരേഷ് ബാബുവിന് കൊല്ലപ്പെടുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം.

സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Kerala to remove all bad words and phrases against women from text books| Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+