തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍; സിപിഎം ദേശീയപാത ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിര്‍മ്മാണത്തില്‍ അനാസ്ഥ കാണിക്കുന്ന കരാര്‍ കമ്പനിക്ക് കേന്ദ്ര സര്‍ക്കാരും ദേശീയപാത അഥോറിറ്റിയും ഒത്താശ ചെയ്യുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍. പാര്‍ട്ടി നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ നടത്തിയ ദേശീയപാത ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട് കരാറെടുത്തിരിക്കുന്ന കമ്പനി ഗുരുതരമായ അനാസ്ഥയാണ് ചെയ്യുന്നത്. രണ്ട് തവണ കരാര്‍ കലാവധി അവസാനിച്ചിട്ടിട്ടും യാതൊരു മാനദണ്ഡവുമില്ലാതെ കരാര്‍ നീട്ടികൊടുക്കുകയാണ്.

പറഞ്ഞ സമയത്തിനകം പണി പൂര്‍ത്തീകരിക്കാത്ത കമ്പനിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ദേശീയപാതാ അഥോറിട്ടി തയ്യാറായിട്ടില്ല. ദേശീയപാതയില്‍ നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്നു. 2013 മുതല്‍ വടക്കഞ്ചേരിക്ക് സമീപത്തായി ദേശീയപാതയില്‍ 205 അപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 33 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ദേശീയപാത നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണം. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ ഗതാഗത തടസമില്ലാതിരിക്കാനുള്ള സൗകര്യമൊരുക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

thrissur

സി.പി.എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ദ മൈതാനിയില്‍ നിന്നും പ്രകടനമായി എത്തി റോയല്‍ ജംഗ്ഷന് സമീപമാണ് ഉപരോധിച്ചത്. ജില്ലാ കമ്മിറ്റി അംഗം ടി.എം. ശശി അധ്യക്ഷനായി. പി.കെ. ബിജു എം.പി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ഏരിയാ സെക്രട്ടറി കെ. ബാലന്‍, എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Thrissur
English summary
CPM denied using national highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X