മതസ്പര്‍ധ വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; തൃശൂരില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍
തൃശൂര്‍: മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച സി പി എം പ്രാദേശിക നേതാവ് അറസ്റ്റില്‍. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി സുരേന്ദ്രനാണ് അറസ്റ്റിലായത്. സി പി എം ഇടിയന്‍ചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുച്ചിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് മുല്ലശ്ശേരി ഏരിയ കമ്മറ്റി നല്‍കിയ പരാതി പ്രകാരമാണ് പാവറട്ടി പൊലീസ് സുരേന്ദ്രനെതിരെ കേസെടുത്തത്.













Click it and Unblock the Notifications