Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോൺ, ഛായ ആർക്കെന്ന് അറിയാൻ കണ്ണാടി നോക്കൂവെന്ന് എംഎൽഎ

ആലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കരെ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം ബേബി ജോണ്‍ രംഗത്ത്. അനില്‍ അക്കരെ എംഎല്‍എയുടെ പ്രകോപനത്തിന് കാരണം ലൈഫ് പദ്ധതിയില്‍ കമ്മിഷന്‍ ലഭിക്കാത്തതാണെന്ന് ബേബി ജോണ്‍ പറഞ്ഞു. എന്നാല്‍ ബേബി ജോണിന്റെ വിമര്‍ശനത്തിന് അനില്‍ അക്കരെയും മറുപടി നല്‍കി. വിശദാംശങ്ങളിലേക്ക്...

സാത്താന്റെ സന്തതി

സാത്താന്റെ സന്തതി

അനില്‍ അക്കരെ എംഎല്‍എ സാത്താന്റെ സന്തതിയാണെന്ന് ബേബി ജോണ്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് കമ്മിഷന്‍ ലഭിക്കാത്തതാണ് അദ്ദേഹത്തിന്റെ പ്രകോപനത്തിന്റെ കാരണം. വടക്കഞ്ചേരിയില്‍ സിപിഎം നടത്തിയ സത്യാഗ്രഹത്തിലാണ് ബേബി ജോണിന്റെ പരാമര്‍ശം.

തകര്‍ക്കുന്നത് യുഡിഎഫ്

തകര്‍ക്കുന്നത് യുഡിഎഫ്

ലൈഫ് പദ്ധതി തകര്‍ക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്ന് സിപിഎം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം ബഹുജന സത്യാഗ്രഹം സംഘടിപ്പിച്ചത്. ബേബി ജോണ്‍ അടക്കമുള്ള നേതാക്കള്‍ അനില്‍ അക്കരെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവമാണ് ഉന്നയിച്ചത്.

ബഹിഷ്‌കരിക്കണം

ബഹിഷ്‌കരിക്കണം

നിസ്വരായ മനുഷ്യര്‍ക്ക് അഭയം നല്‍കുന്നതിന് വേണ്ടിയിട്ട് നടത്തപ്പെട്ട ഈ പദ്ധതി തച്ചുപൊളിക്കുന്നതിന് വേണ്ടിയുള്ള ഈ ദുഷ്ടനീക്കങ്ങള്‍ നടത്തുന്ന ഈ സാത്താന്റെ സന്തതിയെ സമൂഹ്യ ജീവിതത്തില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ പൗരം ബോധം നഷ്ടപ്പെടാത്ത നമുക്ക് സാധിക്കണമെന്നായിരുന്നു ബേബി ജോണ്‍ പറഞ്ഞത്.

Recommended Video

cmsvideo
    ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam
     രൂക്ഷവിമര്‍ശനം

    രൂക്ഷവിമര്‍ശനം

    ബഹുജന സത്യാഗ്രത്തില്‍ അനില്‍ അക്കരെ എഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒസ്വന്തം മണ്ഡലമായ വടക്കഞ്ചേരിയില്‍ ഒരു വികസന പ്രവര്‍ത്തനം പോലും നടത്താത്ത എംഎല്‍എ ഭവന രഹിതര്‍ക്ക് വീട് ലങിക്കുന്ന പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ്.

    അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം

    അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം

    സംസ്ഥാന സര്‍ക്കാരിനെയും മന്ത്രി എസി മൊയ്ദീനെയും അപകീര്‍ത്തിപ്പെടുത്താനാണ് എംഎല്‍എയുടെ നീക്കമെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.

    അനില്‍ അക്കരെയുടെ മറുപടി

    അനില്‍ അക്കരെയുടെ മറുപടി

    അതേസമയം, സിപിഎം നേതാക്കള്‍ക്ക് മറുപടിയുമായി അനില്‍ അക്കരെ എംഎല്‍എ രംഗത്തെത്തി. സാത്താന്റെ ഛായ ആര്‍ക്കെന്ന് അറിയാന്‍ കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്ന് അനില്‍ അക്കര മറുപടി നല്‍കി. നിങ്ങളുടെ മുഖം കണ്ണാടിയില്‍ നോക്കി അത് പറയാന്‍ കഴിയുമോ എന്ന് നിങ്ങള്‍ ഒന്ന് ആലോചിക്കണം.

     താങ്കള്‍ക്ക് മനസിലാവും

    താങ്കള്‍ക്ക് മനസിലാവും

    എനിക്ക് ജീസസ് ക്രൈസ്റ്റിന്റെ ഛായയാണോ, അതോ സാത്താന്റെ ഛായയാണോ എന്നുള്ളത് കണ്ണാടിയില്‍ തന്റെ മുഖം നോക്കി എന്റെ പടവും നോക്കിയാല്‍ താങ്കള്‍ക്ക് മനിസിലാകുമെന്നും അനില്‍ അക്കര പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+