തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പൂരം വെടിക്കെട്ട്: ഓലപ്പടക്കം കൂട്ടിക്കെട്ടി മാലയാക്കി പൊട്ടിക്കുന്നതിന് അനുമതി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്‍ ഓലപ്പടക്കം കൂട്ടിക്കെട്ടി മാലയാക്കി പൊട്ടിക്കുന്നതിന് അനുമതി. ഇതോടെ നിലവിലുണ്ടായിരുന്ന പ്രതിസന്ധി തീര്‍ന്നു. ഓലപ്പടക്കങ്ങള്‍ മാലയാക്കി പൊട്ടിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പൂരം സംഘാടകര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി. പൂരം വെടിക്കെട്ട് മുന്‍വര്‍ഷങ്ങളിലെ പോലെ നടത്താന്‍ കഴിഞ്ഞ 11 ന് സുപ്രീംകോടതി ഉത്തരവു നല്‍കിയിരുന്നു. എന്നാല്‍ ഓലപ്പടക്കം മാലയായി പൊട്ടിക്കാനാകില്ലെന്നു പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അധികൃതര്‍ നിലപാടെടുത്തു. ഇതോടെ വീണ്ടും ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചു.

കോണ്‍ഗ്രസ് നേതാവ് ദുലി ചന്ദ് ലോഹ്യ പാര്‍ട്ടി വിട്ടു; ഇനി എഎപിക്കൊപ്പം, വോട്ടെടുപ്പിന് ദിവസങ്ങള്‍...കോണ്‍ഗ്രസ് നേതാവ് ദുലി ചന്ദ് ലോഹ്യ പാര്‍ട്ടി വിട്ടു; ഇനി എഎപിക്കൊപ്പം, വോട്ടെടുപ്പിന് ദിവസങ്ങള്‍...


തിങ്കളാഴ്ച ഹര്‍ജി പരിശോധിച്ച വേളയില്‍ ഓലപ്പടക്കം പൊട്ടിക്കാന്‍ തടസമില്ലെന്നും ഇക്കാര്യം പെസോയെ ധരിപ്പിക്കാനുമായിരുന്നു വാക്കാലുള്ള കോടതി നിര്‍ദേശം. എന്നാല്‍ രേഖാമൂലമുള്ള വിധി വേണമെന്നു പെസോ നിര്‍ബന്ധിച്ചു. അതല്ലാതെ ഓലപ്പടക്കം മാലയായി പൊട്ടിക്കാന്‍ അനുവദിക്കില്ലെന്നും നിലപാടെടുത്തു. തുടര്‍ന്ന് ഇന്നലെ രാവിലെ ദേവസ്വങ്ങള്‍ വീണ്ടും കോടതിയെ സമീപിച്ചു. അതോടെ കോടതി പെസോയുടെ അഭിഭാഷകനെ വിളിച്ചുവരുത്തി നിലപാടു വ്യക്തമാക്കി. ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. നിസാര കാരണങ്ങള്‍ക്കു പ്രത്യേകമായി വിധി പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും നിരീക്ഷിച്ചു. പെസോയുടെ അനുമതി ലഭിക്കുന്നതോടെ കലക്ടര്‍ ഡിസ്‌പ്ലേ ലൈസന്‍സ് നല്‍കും. തൃശൂര്‍ പൂരം വെടിക്കെട്ടു സംബന്ധിച്ച എല്ലാ പ്രതിസന്ധികളും ഇതോടെ തീരുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

thrissurpooram-


തൃശൂര്‍ പൂരത്തിനു വെടിക്കെട്ടിനു ഓലപ്പടക്കം മാലയായി പൊട്ടിക്കുന്നതിനുള്ള പ്രതിസന്ധി തീരുന്നു. വെടിക്കെട്ടു മുമ്പത്തെ പോലെ നടത്താമെന്നു നേരത്തെ വ്യക്തമാക്കിയതു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിരീക്ഷണം നടത്തിയതോടെ പൂരം സംഘാടകര്‍ക്കു ആശ്വാസമായി. പുതിയ അപേക്ഷ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളര്‍ക്കു നല്‍കാന്‍ ദേവസ്വങ്ങളോടു കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലേതിനു സമാനമായി പൂരം വെടിക്കെട്ടു നടത്താനാണ് കഴിഞ്ഞ 11 ന് ഉത്തരവിട്ടതെന്നു കോടതി പറഞ്ഞു. എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ക്കു ചട്ടപ്രകാരം അപേക്ഷ നല്‍കി അനുമതി സമ്പാദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വെടിക്കെട്ടിനൊപ്പം ഓലപ്പടക്കം മാലയായി പൊട്ടിക്കുന്നതിനു എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അനുമതി നല്‍കിയില്ല. ഇതോടെയാണ് ദേവസ്വങ്ങള്‍ അഡ്വ.ബസന്ത് മുഖേന വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. വിശദീകരണവിധി നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ അപേക്ഷ.

പതിവുപോലെ വെടിക്കെട്ടു നടത്താനാണ് അനുമതി നല്‍കിയതെന്നു ഹര്‍ജിയില്‍ വാദം കേട്ട ജ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എന്നാല്‍ കണ്‍ട്രോളറുടെ അനുമതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയതോടെ കോടതിയുടെ നിരീക്ഷണം കൂടി ഉള്‍പ്പെടുത്തി പുതിയ അനുമതിപത്രത്തിനു അപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. നേരത്തെ പെസോയ്ക്കു നല്‍കിയ അപേക്ഷയിലും തീര്‍പ്പുണ്ടാക്കിയിരുന്നില്ല. ഓലപ്പടക്കം ഒന്നായി കൂട്ടിക്കെട്ടി പൊട്ടിക്കാന്‍ പാടില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഓലപ്പടക്കം ഓരോന്നായി പൊട്ടിക്കാമെന്നും ചൂണ്ടിക്കാട്ടി. തൃശൂര്‍പൂരത്തിനു സ്ഥിരമായി ഓലപ്പടക്കം മാലയായി കൂട്ടിക്കെട്ടിയാണ് പൊട്ടിക്കുന്നത് എന്നു ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവോടെ വെടിക്കെട്ടു സംബന്ധിച്ച പരാതികള്‍ക്കു പരിഹാരമാകുമെന്ന് ദേവസ്വം ഭാരവാഹികള്‍ പ്രതികരിച്ചു. കോടതിയുടെ പുതിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു തന്നെ എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ക്കു അപേക്ഷ നല്‍കും.

Thrissur
English summary
Crackers permission to Thrissur pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X