തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവ് ഉടനിറങ്ങും!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നാലായിരത്തിനടുത്ത് പരാതികളാണ് ലഭിച്ചത്. ഇതോടെ അന്വേഷണം ഒരു പ്രദേശത്തുമാത്രമായി ഒതുങ്ങില്ലെന്നു വ്യക്തമായി. 100 കോടിയോളം രൂപ തട്ടിച്ചെന്നാണു നിഗമനം. കമ്പനിയുടെ വിവിധ ഓഫീസുകളില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി.

<strong>കൊടുംചൂടില്‍ ഉരുകി ജനം; രാത്രിയിലും കനത്തചൂട്, സൂര്യാഘാതം കരുതിയിരിക്കണം, പ്രളയശേഷം കാലാവസ്ഥാ മാറ്റം, ജലാശയങ്ങള്‍ വറ്റിവരണ്ടു!</strong>കൊടുംചൂടില്‍ ഉരുകി ജനം; രാത്രിയിലും കനത്തചൂട്, സൂര്യാഘാതം കരുതിയിരിക്കണം, പ്രളയശേഷം കാലാവസ്ഥാ മാറ്റം, ജലാശയങ്ങള്‍ വറ്റിവരണ്ടു!

ആസൂത്രിതമായാണ് ഉടമകള്‍ കമ്പനി പൂട്ടി സ്ഥലംവിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കമ്പനി ശാഖകള്‍ പൂട്ടുന്നതു സംബന്ധിച്ച് നേരത്തെ തീരുമാനവുമെടുത്തിരുന്നു. വിവിധ പ്രദേശങ്ങളിലെ നിക്ഷേപകരുടെ പരാതികള്‍ ഇനിയും വരാനിരിക്കുകയാണ്. കമ്പനി അടച്ചുപൂട്ടാന്‍ നീക്കമുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി.

Police raid

പോലീസ് തങ്ങളുടെ നീക്കം മണത്തറിഞ്ഞെന്നു വ്യക്തമായതോടെ ഡയറക്ടര്‍മാര്‍ വ്യാഴാഴ്ച്ച എല്ലാ ഓഫീസുകളും പെട്ടെന്ന് അടച്ചിട്ടു. നാല്‍പതോളം ശാഖകള്‍ ഒരേ സമയത്ത് അടച്ചു. ചിട്ടികമ്പനിയുടെ മറവില്‍ അനധികൃത ഡെപ്പോസിറ്റുകള്‍ വാങ്ങിയിരുന്നതായും സംശയിക്കുന്നു. ഉടമകള്‍ എല്ലാവരും മുങ്ങിയതോടെ പോലീസിനും തലവേദനയായി. അന്വേഷണത്തിനു രണ്ടു പോലീസ് സംഘങ്ങളെ നിയോഗിക്കാനാണ് നീക്കം.

ഡയറക്ടര്‍മാര്‍ വിദേശത്തു കടക്കാനുള്ള സാധ്യതയുമുണ്ടെന്ന് കരുതുന്നു. പരാതികള്‍ ഐ.ജി.: എം.ആര്‍. അജിത്കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ചു. സിറ്റി, റൂറല്‍ പോലീസ് മേധാവികളുമായി സംസാരിച്ച് ഏകോപനമുണ്ടാക്കിയശേഷമാകും അന്വേഷണം ഊര്‍ജിതമാക്കുക. ആവശ്യമെങ്കില്‍ പ്രത്യേക ടീമിനെ വിവിധ സ്‌റ്റേഷനുകളില്‍ പരാതികള്‍ ക്രോഡീകരിക്കാന്‍ ചുമതലപ്പെടുത്തിയേക്കും. കണക്കുകള്‍ മുഴുവന്‍ പുറത്തുവന്നാലേ തട്ടിപ്പിന്റെ വ്യാപ്തി ശരിയായി പറയാനാകൂവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

നിക്ഷേപ തട്ടിപ്പ് നടത്തിയ കുറി കമ്പനിയുടെ കുന്നംകുളത്തെ ബ്രാഞ്ച് ഓഫീസില്‍ കുന്നംകുളം പോലീസ് റെയ്ഡ് നടത്തി. സിഐ കെജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കുറി പുസ്തകങ്ങളും കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. കുന്നംകുളത്ത് മാത്രമായി 500 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Thrissur
English summary
Crime branch will investigate TNT chitti case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X