തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉദ്യോഗസ്ഥരുടെ അനാസ്ഥഃ കടല്‍ഭിത്തി കെട്ടാനെത്തിച്ച കല്ലുകള്‍ മണ്ണിനടിയില്‍: നഷ്ടം കോടികള്‍

ഉദ്യോഗസ്ഥരുടെ അനാസ്ഥഃ കടല്‍ഭിത്തി കെട്ടാനെത്തിച്ച കല്ലുകള്‍ മണ്ണിനടിയില്‍: ചാവക്കാട് നഷ്ടം വന്നത് കോടികള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് കടപ്പുറം മുനയ്ക്കകടവില്‍ കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ കോടികള്‍ മുടക്കി പതിനഞ്ചുവര്‍ഷം മുമ്പ് കടല്‍ഭിത്തി കെട്ടാന്‍ കൊണ്ടുവന്ന കല്ലുകള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥമൂലം മണ്ണുമൂടിപ്പോകുന്നു. കടല്‍ ഭിത്തി പൂര്‍ണമായും തകര്‍ന്നു കിടക്കുന്നിടത്താണ് ഈ കല്ലുകള്‍ കിടക്കുന്നത്. അനേകം ലോഡ് സീ വാള്‍ കല്ലുകളാണ് മുനയ്ക്കകടവ് തീരദേശ പ്രദേശത്ത് ഒരോവര്‍ഷവും മണ്ണുമൂടി പോകുന്നത്. ഇതുമൂലം നിരവധി വീടുകള്‍ തകരുകയും കേടുപാട് സംഭവിക്കുകയും ചെയ്യുന്നു. ഇത് നിരവധി കുടുംബങ്ങളെയാണ് ദുരിതത്തിലാക്കുന്നത്. വര്‍ഷകാലം വരുന്നതിനുമുമ്പ് കടല്‍ഭിത്തി തകര്‍ന്നിടത്ത് ഭിത്തി കെട്ടുക പതിവാണ്.

<br> സോണിയാ ഗാന്ധിയുടെ ആവശ്യം രാഹുൽ ഗാന്ധി നിരസിച്ചു; രാജി തീരുമാനത്തിൽ ഉറച്ച് കോൺഗ്രസ് അധ്യക്ഷൻ
സോണിയാ ഗാന്ധിയുടെ ആവശ്യം രാഹുൽ ഗാന്ധി നിരസിച്ചു; രാജി തീരുമാനത്തിൽ ഉറച്ച് കോൺഗ്രസ് അധ്യക്ഷൻ

15 വര്‍ഷമായി കടല്‍ഭിത്തി കെട്ടാത്തതാണു തൊട്ടാപ്പുമുതല്‍ അഴിമുഖം വരെ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ കാരണം. നാട്ടുകാര്‍ നിരവധിതവണ അധികൃതരോട് പരാതിപ്പെടുമ്പോള്‍ ഭിത്തികെട്ടാന്‍ കല്ലുകള്‍ ലഭ്യമല്ല എന്നുപറഞ്ഞ് ഒഴിയുകയാണ്. ഈ സമയത്താണ് ലോഡ് കണക്കിന് സിവാള്‍ കല്ലുകള്‍ നോക്കുകുത്തിയായി കിടക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണേണ്ട അധികൃതര്‍ക്കെതിരേയും എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരേയും സര്‍ക്കാരിനെതിരേയും പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

chavakkadu-1


തീരദേശത്ത് കടലാക്രമണ ഭീഷണി ഒഴിയുന്നില്ല. തങ്ങള്‍പ്പടി, കാപ്പിരിക്കാട് ഹിളര്‍ പള്ളി റോഡും അലിയാര്‍ മസ്ജിദ് ഭാഗത്തെ റോഡും വീടുകളും കടലാക്രമണത്തില്‍ തകര്‍ന്നു. കാപ്പിരിക്കാട് കടലോരത്തെ തകര്‍ന്നടിഞ്ഞ കടല്‍ഭിത്തിക്ക് മുകളിലൂടെയാണ് തിര ആഞ്ഞടിക്കുന്നത്. കാപ്പിരിക്കാട് ബീച്ച് സ്വദേശികളായ പുളിക്കല്‍ ഹമീദ്, തറയില്‍ ഉമ്മാവു എന്നിവരുടെ വീടുകള്‍ ഇന്നലെ രാത്രിയിലുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നു. പാലപ്പെട്ടി തണ്ണിത്തുറയില്‍ വലിയപുരയ്ക്കല്‍ ഹംസുവിന്റെ വീടും കഴിഞ്ഞദിവസമുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നു.

പാലപ്പെട്ടി കാപ്പിരിക്കാട് റോഡില്‍ 400 മീറ്റര്‍ ഭാഗം പൂര്‍ണമായും കടലെടുത്തു. ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ചു. മേഖലയില്‍ വൈദ്യുതി പോസ്റ്റുകള്‍ കടലാക്രമണത്തില്‍ നിലംപൊത്തിയതിനാല്‍ ഇവിടേക്കുള്ള വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. മഴക്കാലമായാല്‍ ഇവിടങ്ങളില്‍ ഭീതിയോടെയാണ് കുടുംബങ്ങള്‍ കഴിയുന്നത്. ഓരോവര്‍ഷവും കടല്‍ക്ഷോഭം സംഭവിക്കുമ്പോള്‍ ജനപ്രതിനിധികളും മറ്റുദ്യോഗസ്ഥരും ഇവിടം സന്ദര്‍ശിക്കുക പതിവാണ്. നാളിതുവരെയായിട്ടും സഹായങ്ങള്‍ നല്‍കുന്നില്ലെന്നും കുടുംബങ്ങള്‍ പറഞ്ഞു.

ആഞ്ഞടിക്കുന്ന തിരമാലകളില്‍ ഇവരുടെഎല്ലാം നഷ്ടപ്പെട്ടു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്പലം ബീച്ചിലും ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഓരോ കടലാക്രമണത്തിലും ഉണ്ടാകുന്നത്. സന്ദര്‍ശകര്‍ക്കുവേണ്ടി നിര്‍മിച്ച ശൗചാലയം ഏതുനിമിഷവും കടലെടുക്കാറായ അവസ്ഥയിലാണ്. കായ്ഫലമുള്ള തെങ്ങുകള്‍ കടപുഴകുന്നത് ഒട്ടും കുറവില്ലെന്നും തീരദേശ വാസികള്‍ പറയുന്നു.

Thrissur
English summary
Crores of money lost in Sea wall making in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X