തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ചുഴലിക്കാറ്റ്; 15 വീടുകള്‍ തകര്‍ന്നു, കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, മരങ്ങള്‍ കടപുഴകി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊരട്ടിയില്‍ ശക്തമായ ചുഴലിക്കാറ്റും മഴയും. കനത്ത നാശനഷ്ടം. ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് ചുഴലിക്കാറ്റടിച്ചത്. കൂടെ ശക്തമായ മഴയും. 15ഓളം വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്കാക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടം എടുത്തുവരികയാണ്. വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം എന്നിവിടങ്ങളിലാണ് വ്യാപകമായ നാശമുണ്ടാത്.

I

20 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ വൈദ്യുതി ബന്ധം തകരാറിലായി. മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് റോഡിലെ തടസങ്ങള്‍ നീക്കി. പലയിടത്തും വീടുകളിലെ ഷീറ്റുകള്‍ പറന്നു. ചിറങ്ങര ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. ശക്തമായ കാറ്റടിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...

Recommended Video

cmsvideo
Kerala Extends Covid Restrictions Till July 2021 | Oneindia Malayalam

അതേസമയം, ജലനിരപ്പ് 418 മീറ്ററായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍, ചാലക്കുടി പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

നരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കുംനരേന്ദ്ര മോദിയുടെ 'വന്‍ വീഴ്ചകള്‍' അക്കമിട്ട് നിരത്തി രാഹുല്‍ ഗാന്ധി; എച്ച്ബിഎസ് പഠനവിധേയമാക്കും

വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയര്‍ന്ന് 419.4 മീറ്ററായാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാല്‍ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ജലനിരപ്പ് 417 മീറ്ററായതോടെ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

Thrissur
English summary
Cyclone with Rain in Koratty; Water Level increase in Peringalkkuth Dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X