തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി പിടിയില്‍

Google Oneindia Malayalam News

തൃശൂര്‍: നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നും തന്ത്രപൂര്‍വ്വം പണം തട്ടിയെടുത്ത് മുങ്ങുന്ന പ്രതി പിടിയില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിമന ചന്ദനകുമരത്ത് രാജന്‍ നായര്‍ (75) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. തിരക്കേറിയ മാര്‍ക്കറ്റുകള്‍, ഷോപ്പിങ്ങ് മാളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് ഓട്ടം വിളിക്കുകയും, സാധനങ്ങള്‍ വാങ്ങുന്നതിന് ചില്ലറയില്ലെന്നു പറഞ്ഞ്, ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നും പണം വാങ്ങി, മറുഭാഗത്തുകൂടെ രക്ഷപ്പെടുന്ന രീതിയാണ് ഇയാളുടേത്.

police

ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറും സംഘവും നടത്തിയ രഹസ്യനീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. സമാനമായ പല തട്ടിപ്പുകളും ഇയാള്‍ നടത്തിയിട്ടുണ്ട്. വടക്കാഞ്ചേരി മേഖലയിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയെടുത്ത കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചു വരികയായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ ശിക്ഷയില്‍ ഇളവുനേടി പുറത്തിറങ്ങിയതിനുശേഷമായിരുന്നു ഇപ്പോഴത്തെ തട്ടിപ്പു പരിപാടികള്‍. ഇയാളെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് നിരവധിപേര്‍ പരാതികളുമായി ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അനുദാസ്, സിനോജ്, അടക ഷാജു, ഇജഛ മാരായ ഷിബു ജോര്‍ജ്ജ്, സജീവ് എന്നിവരും ഉണ്ടായിരുന്നു.

കൊല്ലത്ത് ഭിന്നത രൂക്ഷം; ഒറ്റക്ക് മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഓടിയെത്തി ഷാഫിയും ശബരിനാഥുംകൊല്ലത്ത് ഭിന്നത രൂക്ഷം; ഒറ്റക്ക് മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഓടിയെത്തി ഷാഫിയും ശബരിനാഥും

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

'കേന്ദ്ര ഏജൻസികൾ വരട്ടെ';'ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം'; പിണറായിയെ ട്രോളി മുനീർ'കേന്ദ്ര ഏജൻസികൾ വരട്ടെ';'ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം'; പിണറായിയെ ട്രോളി മുനീർ

Thrissur
English summary
Defendant arrested for defrauding auto rickshaw drivers in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X