Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിരോധം വിരൽതുമ്പിൽ: വേലൂരിലെ കോവിഡ് ഡാഷ് ബോർഡ് സന്ദർശിച്ച് പതിനായിരങ്ങൾ

തൃശ്ശൂർ; വേലൂർ ഗ്രാമ പഞ്ചായത്തിലെ കോവിഡ് സംബന്ധിച്ചുള്ള സമഗ്ര വിവരങ്ങൾ ഒരൊറ്റ ക്ലിക്കിൽ അറിയാൻ കഴിയുന്ന കോവിഡ് ഡാഷ് ബോർഡ് സംവിധാനം രൂപപ്പെടുത്തി 20 ദിവസത്തിനുള്ളിൽ തന്നെ ഇത് സന്ദർശിച്ചത് പതിനായിരത്തിലേറെ പേർ. പഞ്ചായത്തിലെ 17 വാർഡുകളിലേയും കോവിഡ് കണക്കുകൾ കൃത്യമായി നൽകുന്ന കോവിഡ് ഗ്രാസ് വേ എന്ന പോർട്ടൽ കേരളത്തിലെ ആദ്യ കേന്ദ്രീകൃത കോവിഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടിയാണ്. പോർട്ടലിനെ പറ്റി കേട്ടറിഞ്ഞ് ദിവസേന നൂറ്റമ്പതിലേറെ പേർ ഇതിൽ നിന്നും വിവരങ്ങൾ തേടുന്നുണ്ട്.

പഞ്ചായത്തിലെ ആകെ കോവിഡ് ബാധിതർ, പോസിറ്റീവ് - നെഗറ്റീവ് കേസുകൾ, വാക്സിൻ വിവരങ്ങൾ തുടങ്ങി കർഫ്യൂ, പ്രവേശന പാസ് സേവനങ്ങൾ, സർക്കാർ അറിയിപ്പുകൾ, വ്യാജവാർത്തകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ https://www.grasway.org എന്ന പോർട്ടലിൽ നിന്നറിയാം.

covidv-1623163964.jpg -Prop

കോവിഡ് കാലഘട്ടത്തിൽ വീട്ടിലകപ്പെട്ട പഞ്ചായത്തിലെ ജനങ്ങൾക്ക്ഡിജിറ്റൽ-സാങ്കേതിക വിദ്യകൾ അനായാസം ഉപയോഗിക്കാൻ പ്രാപ്തമാക്കണമെന്നുമുള്ള ആഗ്രഹത്തോടെയാണ് വേലൂർ ഗ്രാമത്തിലെ ഗ്രാസ്‌വേ സംഘടന ഡിജിറ്റൽ സാക്ഷരത മിഷൻ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. വേലൂർ ഗ്രാമ പഞ്ചായത്തും ഇതിനു പൂർണ്ണ പിന്തുണ നൽകി.

ഐ ടി പ്രൊഫഷണലും ഗ്രാസ്‌വേ സജീവ പ്രവർത്തകനുമായ മനുരാജ് രാജമണികണ്ഠനാണ് കോവിഡ് പ്രതിരോധത്തിനുള്ള ഡിജിറ്റൽ ഡാഷ് ബോർഡ് തയ്യാറാക്കിയത്.

ട്രിപ്പിൾ ലോക്ക്ഡൗണിൽപെട്ട വേലൂർ ഗ്രാമനിവാസികൾക്ക് അവശ്യസേവനങ്ങൾ എത്രയും വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല് ദിവസത്തെ അഹോരാത്രമുള്ള അധ്വാനത്താലാണ് പോർട്ടൽ പൂർണ്ണമായും പൂർത്തിയാക്കിയത്. യു എൻ ദുരന്ത പ്രത്യാഘാത നിവാരണ സമിതി തലവനായ ഡോ. മുരളി തുമ്മാരുകുടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വേലൂരിലെ കോവിഡ് ഡാഷ് ബോർഡ് ഔദ്യോഗികമായി പുറത്തിറക്കിയത്.

സ്മാർട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള റെസ്പോൺസീവ് ആയ ഡിസൈനിൽ പൂർണ്ണമായും മലയാളത്തിലാണ് പോർട്ടൽ നിർമ്മിച്ചിട്ടുള്ളത്. ഈ പോർട്ടൽ സ്മാർട്ട്ഫോണുകളിൽ എളുപ്പത്തിൽ ലഭിക്കുവാൻ വേണ്ടി ഒരു ആൻഡ്രോയിഡ് ആപ്പ് നിർമ്മിക്കാനും മനുരാജിന് പദ്ധതിയുണ്ട്. പോർട്ടലിന്റെ ഡാറ്റാബേസ് നിർമ്മിക്കാൻ പ്രാദേശിക വിവരശേഖരണം നടത്തിയത് ഗ്രാസ്‌വേ അംഗങ്ങൾ ആയ അഖിൻഷാ, ആന്റു, ആസ്യ, നിജോ, രാം പാണ്ഡെ, ശകേഷ്, ശരത്ത്, സ്നേഹ, സ്റ്റെജി എന്നീ 9 പേരടങ്ങുന്ന ടീമാണ്.

കോവിഡ് ഡാഷ് ബോർഡിലൂടെ കോവിഡ് പോസിറ്റിവിറ്റി നിരക്കും മറ്റു വിവരങ്ങളും വാർഡ് തിരിച്ച് ലഭിക്കും. കോവിഡ് ഹെൽപ് ഡെസ്ക്, കൺട്രോൾ റൂം തുടങ്ങിയവയുടെ വിവരങ്ങളും എമർജൻസി നമ്പറുകൾ, വാർഡ് തിരിച്ചുള്ള - ആശാ വർക്കർമാർ, വാർഡ് മെമ്പർമാർ, ആർ ആർ ടി മെമ്പർമാർ, അടുത്തുള്ള ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, കോവിഡ് കാലത്ത് സേവനം നൽകുന്ന ടാക്സികൾ, ലബോറട്ടറികൾ, പൾസ് ഓക്സിമീറ്റർ പോലുള്ള ആരോഗ്യ ഉപകരണങ്ങൾ ലഭ്യമാകുന്ന വിവരങ്ങൾ, ടെലി കൗൺസലിംഗ് തുടങ്ങിയവയും വേലൂരിൻ്റെ ഈ കോവിഡ് പോർട്ടലിൽ ലഭ്യമാണ്.

ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള അറിയിപ്പുകളും ആവശ്യങ്ങളും ഇതിൽ നിന്നറിയാം. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വേലൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ ലഭ്യമാണോ എന്ന് വളരെ എളുപ്പത്തിൽ പരിശോധിക്കാനുള്ള സംവിധാനവും വാക്സിനേഷന് വേണ്ടി എങ്ങനെ രജിസ്റ്റർ ചെയ്യണം, ആർക്കൊക്കെ ചെയ്യാം, എന്തൊക്കെയാണ് മാനദണ്ഡങ്ങൾ തുടങ്ങിയ വിവരങ്ങളും ഇതിലൂടെ ലഭ്യമാണ്. കോവിഡ് കാലത്ത് അറിഞ്ഞിരിക്കേണ്ട വിവരങ്ങളും വ്യാജ വാർത്തകളെ തിരിച്ചറിയേണ്ട രീതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി/ എമർജൻസി യാത്രകൾക്ക് വേണ്ടിയുള്ള ഇ-പാസ്സിനു വേണ്ടി അപേക്ഷിക്കാനുള്ളതും സത്യവാങ്‌മൂലത്തിന്റെ മാതൃക നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതുമായ ലിങ്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടപ്പം കോവിഡ് തരംഗത്തിൽ പെട്ട് പട്ടിണി അനുഭവിക്കുന്നവരെ സഹായിക്കാനായി 'പ്രൊജക്റ്റ് ഹാപ്പിനെസ്സ്' എന്നൊരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്, ഇതിലേക്കുള്ള വിവരങ്ങൾ പോർട്ടൽ വഴി നൽകാവുന്നതാണ്.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+