തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നാട്ടില്‍ വികസനമില്ല; ബോധവല്‍ക്കരണവുമായി തൃശ്ശൂര്‍ സ്വദേശിയുടെ ഹ്രസ്വ ചിത്രം
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്തവരെ ബോധവത്കരിക്കാന്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഫെയില്‍ഡ് എന്ന് പേരില്‍ ഒരുക്കിയ എട്ടരമിനിറ്റ് ദൈര്‍ഘ്യമേറിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗുരുവായൂര്‍ സ്വദേശി സജീഷ് സത്യയാണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Recommended Video

സാധാരണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിയ റോഡുകളും കുടിവെള്ള പൈപ്പുകളുമാണ് കഥ പറയുന്നത്. കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ പൊട്ടിയെ റോഡും പൈപ്പുമാണ് തങ്ങളുടെ ദുരവസ്ഥ വിവരിക്കുന്നത്.
കോട്ടപ്പടി ചക്കപ്പന്‍തുറ ക്ഷേത്ര പരിസരത്ത് വച്ചായിരുന്നു ചിത്രീകരണം. ഒരു ഭാഗത്ത് കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ മറുഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നതും റോഡിന്റെ ശോചനീയവസ്ഥയും നിരവധി ജീവനുകള്‍ പൊലിയുന്നതുമാണ് കഥയുടെ ഇതിവൃത്തം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.












Click it and Unblock the Notifications