ഗുരുവായൂരില്‍ വ്യാഴാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ദിവസം 300 പേര്‍, ഓണ്‍ലൈനായി ബുക്ക് ചെയ്യണം
ഗുരുവായൂര്‍: കൊവിഡ് രണ്ടാം തംരഗം രൂക്ഷമായതിനെ തുടര്‍ന്ന് പ്രവേശനം നിര്‍ത്തിവച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിന് അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും മുന്നൂറ് പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് ദര്‍ശനം അനുവദിക്കുക.
ഒരേ സമയത്ത് 15 പേര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഗുരുവായൂര്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്. കൂടാതെ നാളെ മുതല്‍ കല്യാണത്തിനും അനുമതിയുണ്ട്. ഒരു കല്യാണത്തിന് പത്ത് പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അനുമതിയുണ്ടാകുക. വീഡിയോ ചിത്രീകരിക്കുന്നത് രണ്ട് പേരെയും അനുവദിക്കും.

അതേസമയം, എത്ര വിവാഹങ്ങള്‍ ദിവസേന അനുവദിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാളെ മൂന്ന് കല്യാണങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇനി കൂടുതല്‍ ബുക്കിംഗ് വരുകയാണെങ്കില്‍ ബോര്‍ഡ് തീരുമാനം അനുസരിച്ചാകും ഒരു ദിവസം എത്ര വിവാഹം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ
ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പതിനഞ്ചില്‍ അധികാരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Recommended Video
അതേസമയം, സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. ഏറ്റവും ഉയര്‍ന്ന നിരക്ക് തൃശൂര്‍ ജില്ലയിലാണ്. 12.6 ശതമാനമാണ് അവിടത്തെ ടിപിആര്‍. 7.8 ശതമാനമുള്ള കണ്ണൂരാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications