തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെടിക്കെട്ടു ഭേദഗതി: വിയോജിപ്പ് മുമ്പേ അറിയിച്ചെന്ന് ദേവസ്വം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരം ഉള്‍പ്പെടെ വെടിക്കെട്ടുകള്‍ക്ക് ഏര്‍പ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച നടപടികളിലെ വിയോജിപ്പ് രേഖാമൂലം ബന്ധപ്പെട്ടവരെ മുമ്പേ അറിയിച്ചിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. സമഗ്രനിയമഭേദഗതിയാണ് വേണ്ടതെന്നും പ്രായോഗിക മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വരുന്ന അഞ്ചിന് ഉല്‍സവാഘോഷങ്ങളെ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്ത് യോഗം വിളിച്ചിട്ടുണ്ട്.

<strong>ഗുരുവായൂരിലുള്ള ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ എന്‍ആര്‍ഐ വ്യവസായിയുടെ അക്കൗണ്ടിലുള്ള പണം വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി തട്ടിയെടുത്ത സംഭവം: നാല് നൈജീരിയക്കാര്‍ അറസ്റ്റില്‍</strong>ഗുരുവായൂരിലുള്ള ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ എന്‍ആര്‍ഐ വ്യവസായിയുടെ അക്കൗണ്ടിലുള്ള പണം വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി തട്ടിയെടുത്ത സംഭവം: നാല് നൈജീരിയക്കാര്‍ അറസ്റ്റില്‍

പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നാഗ്പൂരില്‍ കഴിഞ്ഞ ദിവസമാണു യോഗം ചേര്‍ന്നത്. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലത്തിലാകണം വെടിപ്പുരയെന്നു ഭേദഗതിയില്‍ നിര്‍ദേശമുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കി.മീറ്ററില്‍ അധികമായാല്‍ വെടിക്കെട്ടു നടത്താന്‍ പാടില്ലെന്നാണു മറ്റൊരു നിര്‍ദേശം. വേഗമളക്കുന്നതിനു കൃത്യമായ സംവിധാനമൊരുക്കേണ്ടത് ആരെന്നു വ്യക്തമാക്കിയിട്ടുമില്ല. വെടിപ്പുരയില്‍നിന്ന് 20 മീറ്റര്‍ അകലെ മറ്റൊരു ഉപഷെഡ് വേണമെന്നും ഇതിനു വെടിക്കെട്ടു നടക്കുന്ന സ്ഥലത്തുനിന്നു 100 മീറ്റര്‍ ദൂരം വേണമെന്നുമാണു മറ്റൊരു വ്യവസ്ഥ.

Fire works

ലോക ടൂറിസം മാപ്പില്‍ ഇടം നേടിയ തൃശൂര്‍ പൂരത്തിന്റെ മുഖ്യ ഇനമാണ് വെടിക്കെട്ടെന്നും ദേവസ്വത്തിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ടു നടത്തുന്നതില്‍ മുന്‍കാലങ്ങളില്‍ ദേവസ്വം കൈക്കൊണ്ട നിലപാടുകളില്‍ കേന്ദ്രവും സംസ്ഥാന ഭരണകൂടവും എക്‌സ്‌പ്ലോസീവ് വകുപ്പും അഭിനന്ദിച്ചതായും കത്തില്‍ വിശദീകരിച്ചു. കാണികള്‍ 100 മീറ്റര്‍ അകലെ നില്‍ക്കണമെന്നു പറയുന്ന അവസരത്തില്‍ വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിനു 200 മീറ്റര്‍ അകലം പാലിക്കണമെന്നു പറയുന്നത് വിചിത്രമാണെന്നും ദേവസ്വം ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ചട്ടമനുസരിച്ച് സുരക്ഷാ അകലം 45 മീറ്ററാണെന്നും വ്യക്തമാക്കി. വെടിക്കെട്ടു നടക്കുന്ന സമയത്ത് വെടിപ്പുരയില്‍ കരിമരുന്നു ശേഖരമുണ്ടാകാറില്ല.

2018 ജൂണ്‍ 18 ലെ ഇന്ത്യഗസറ്റില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് പുതിയ വെടിക്കെട്ടു നിയമ ഭേദഗതിക്ക് 45 ദിവസത്തിനകം ബന്ധപ്പെട്ട അഡി.സെക്രട്ടറിയെ അഭിപ്രായമറിയിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. അതനുസരിച്ച് 2018 ജൂലായ് 28 ന് പാറമേക്കാവ് ദേവസ്വം ഡല്‍ഹി വ്യവസായ വകുപ്പ് അഡി. സെക്രട്ടറിക്ക് നിയമ ഭേദഗതിയിലുള്ള വിയോജിപ്പും ആക്ഷേപവും നല്‍കിയിട്ടുണ്ടെന്നും ദേവസ്വം വിശദീകരിച്ചു.

Thrissur
English summary
Dewaswam board comments about fire works in temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X