'പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്'; കുന്നംകുളത്ത് കള്ളന്റെ നിരാശ കുറിപ്പ്
കുന്നംകുളം: കുന്നംകുളത്തെ വ്യാപര സമുച്ചയത്തിലെ മൂന്ന് കടകളില്‍ കള്ളന്‍ കയറി. ഒരു കടയില്‍ നിന്നും 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയുമാണ് മോഷണം പോയത്. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് ഒന്നും മോഷ്ടിക്കാന്‍ പറ്റിയില്ല. കാരണം, ആ കടയില്‍ പണം ഒന്നും തന്നെ സൂക്ഷിച്ചില്ലായിരുന്നു. ഇതോടെ ഈ കടയില്‍ നിന്ന് ഒരു ജോഡി ഡ്രസ് മാത്രം എടുത്ത് കള്ളന്‍ മടങ്ങി. പണം കിട്ടത്തതിന്റെ നിരാശയില്‍ കള്ളന്‍ വാതിലില്‍ ഒരു കുറിപ്പും എഴുതിയാണ് മടങ്ങിയത്.
ചില്ലുകൊണ്ടുള്ള വാതിലായിരുന്നു ഈ കടയ്ക്കുള്ളത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ കടയ്ക്കുള്ളില്‍ കയറിയത്. ഇവിടെ കടയുടമ പണം ഒന്നും തന്നെ സൂക്ഷിച്ചില്ല. ഇതോടെ കള്ളന്‍ ഒരു ജോഡി ഡ്രസും എടുത്ത് സ്ഥലം വിട്ടു. പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ഒരു ഗ്ലാസിന് മുകളില്‍ എഴുതിയത് ഇങ്ങനെയായിരുന്നു, പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഗ്ലാസ് പൂട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ, ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു- കള്ളന്‍ ഗ്ലാസിന് മുകളില്‍ കുറിച്ചു.

കഷ്ടപ്പെട്ട് ചില്ലു പൊളിച്ച് അകത്ത് കയറി പണം കിട്ടാത്തതിന്റെ നിരാശയിലാണ് ഗ്ലാസില്‍ കുറിപ്പ് എഴുതിയതെന്നാണ് പൊലീസ് കരുതുന്നത്. ചില്ല് പൊളിച്ചതിന്റെ വിഷമവും കുറിപ്പില്‍ കാണുന്നുണ്ട്. ചില കള്ളന്‍മാര്‍ ഒരിടത്ത് മോഷ്ടിക്കാന്‍ കയറിയാല്‍ ഒന്നും കിട്ടിയില്ലെങ്കിലും പേരിന് എന്തെങ്കിലും എടുക്കുന്ന പതിവണ്ടു. അതുകൊണ്ടാവാം ഒരു ജോഡി ഡ്രസ് മാത്രം എടുത്ത് കള്ളന്‍ മുങ്ങിയത്.
കൂടെ കുറിപ്പ് എഴുതിവച്ചതില്‍ കടയുടമയോടുള്ള ഉപദേശം കൂടിയാണിത്. പണം സൂക്ഷിച്ചില്ലെങ്കില്‍ കട പൂട്ടേണ്ടതില്ലെന്ന ഉപദേശം. എന്തായാലും കടയുടമ ബുദ്ധികാട്ടി. കടയില്‍ രാത്രികാലങ്ങളില്‍ പണം സൂക്ഷിക്കാറില്ല. കള്ളന്റെ കയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. പിടിയിലായാല്‍ കയ്യക്ഷരം പരിശോധിക്കാന്‍ കൂടിയാണിത്. ഇങ്ങനെ മോഷണ സ്ഥലത്ത് എന്തെങ്കിലും എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്മാരുണ്ടോ എന്ന് അന്വേഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പൊലീസ്. കള്ളനെ കണ്ടെത്താന്‍ സി സി ടി വി സഹായവും പൊലീസ് തേടുന്നുണ്ട്.












Click it and Unblock the Notifications