തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡിസ്‌പ്ലേ ടിവികള്‍ കാണാനില്ലെന്ന് പരാതി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പികളില്‍ സ്ഥാപിച്ചിരുന്ന ടോക്കണ്‍ നമ്പറുകള്‍ സൂചിപ്പിക്കുന്ന ഡിസ്‌പ്ലേ ടിവികള്‍ കാണാതായ സംഭവത്തില്‍ ദുരൂഹത. ടി വികൾ മോഷണം പോയതായാണ് സൂചന. 32 ഇഞ്ചിന്റെ മൂന്ന് കളര്‍ ടിവികളാണ് കാണാതായത്. രോഗികള്‍ക്ക് ടോക്കണ്‍ നമ്പറുകള്‍ എഴുതിക്കാട്ടുന്നത് ഈ ടിവികളിലൂടെയാണ്. ഒ പി മുറികളില്‍ ഇരുന്നുകൊണ്ട് ഡോക്ടര്‍മാരും ഇതിനു വേണ്ടി നിയോഗിച്ചിട്ടുള്ള ജീവനക്കാരും ആണ് ഇത് നിയന്ത്രിക്കുന്നത്.

ശനിയാഴ്ച രാവിലെ എട്ടുമുതല്‍ നമ്പറുകള്‍ തെളിയുന്ന ബട്ടണുകളില്‍ ഡോക്ടര്‍മാര്‍ നിരവധിതവണ അമര്‍ത്തിയിട്ടും രോഗികള്‍ കടന്ന് വരാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ജീവനക്കാരും രോഗികള്‍ ഇരിക്കുന്ന ഭാഗത്തുവന്ന് നോക്കിയപ്പോഴാണ് ടിവികള്‍ കാണതായത് അറിയുന്നത്. സര്‍ജറി ഓര്‍ത്തോ വിഭാഗത്തിലെ ടിവികളാണ് കാണാതായത്.

thrissur

അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ആരെങ്കിലും കൊണ്ടുപോയതാണെന്നു കരുതി പിന്നീട് രോഗികളെ വിളിച്ചാണ് ഉള്ളില്‍ കയറ്റിയിരുന്നത്. പിന്നീട് ഉച്ചയോടുകൂടി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് അവര്‍ അല്ലെന്നു ബോധ്യമായത്. ഇവ സ്ഥാപിച്ച കരാറുകാരനെ നിരന്തരം വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ല. തിങ്കളാഴ്ച ഓഫീസ് തുറന്നതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ.

പകല്‍ ഒപി സമയങ്ങളില്‍ രോഗികള്‍ പോയാല്‍ ടിവികള്‍ ഓഫാക്കുകയാണ് പതിവ്. ചില ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ ലോക കപ്പ് കാണാന്‍ ഇവ ഓണ്‍ ചെയ്തു കൊടുത്തിരുന്നു. പ്രമുഖ ടീമുകളുടെ പരാജയത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇവ വെച്ച് നല്‍കാറില്ല. മാത്രമല്ല രാത്രികലങ്ങളില്‍ ഈ ഭാഗങ്ങളിലെ ലൈറ്റുകള്‍ കത്തിക്കാറില്ല. അതേസമയം ആശുപത്രി പരിസരത്ത് വീണ്ടും മോഷണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വാര്‍ഡിലെ സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നിരുന്നു.

Thrissur
English summary
display tv missing in thrissur medical collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X