Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവിന്‍ തൈ നടുന്നതില്‍ തര്‍ക്കം; അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

തൃശൂര്‍: വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും അമ്മയെയും തുമ്പ കൊണ്ടും അടിച്ചും വെട്ടുകത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മറ്റത്തൂര്‍ ഇഞ്ചക്കണ്ടിയില്‍ അനീഷാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂര്‍ കമ്മിഷണര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

thrissur


കഴിഞ്ഞ ദിവസമാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനെയും അമ്മ ചന്ദ്രികയെയും കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

വീട്ട് മുറ്റത്ത് അമ്മ ചെറിയ കുഴിയെടുത്ത് മാവിന്‍ തൈ നട്ടതോടെ പ്രകോപിതനായ അനീഷ് അത് പറിച്ചെറിയുകയായിരുന്നു. ഇതോടെയാണ് അമ്മയും മകനും തമ്മില്‍ വഴക്കായത്. വഴക്ക് രൂക്ഷമാകുന്നത് തടയാന്‍ അച്ഛന്‍ സുബ്രഹ്മണ്യന്‍ വീട്ടുമുറ്റത്തെത്തി. ഇതോടെ കുപിതനായ അനീഷ് അവിടെയുണ്ടായിരുന്ന തുമ്പ കൊണ്ട് ഇരുവരുടെയും തലയ്ക്കടിച്ചു.

തുടര്‍ന്ന് അനീഷ് വീട്ടില്‍ കയറി അവിടെ നിന്ന് വെട്ടുകത്തിയെടുത്ത് പിന്തുടരുകയായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെട്ട ഇവരെ പിന്തുടര്‍ന്ന് റോഡിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രികയുടെ കഴുത്തിനാണ് വെട്ടേറ്റത്. കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. സുബ്രഹ്മണ്യന്റെ ശരീരത്തില്‍ പല സ്ഥലങ്ങളില്‍ വെട്ടേറ്റിട്ടുണ്ട്. രണ്ട് പേരും സംഭവ സ്ഥലത്ത് നിന്ന് തന്നെ മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം അനീഷ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വീടിന് അടുത്തുള്ള കാട്ടിലേക്കാണ് പോയതെന്ന സംശയത്തെ തുടര്‍ന്ന് അവിടെ പരിശോധന നടത്തിയിരുന്നു . ടാപ്പിംഗ് തൊഴിലാളികളാണ് സുബ്രഹ്മണ്യനും ചന്ദ്രികയും. ബിരുദ പഠനത്തിന് ശേഷം കുറേവര്‍ഷങ്ങളോളം അനീഷ് വിദേശത്തായിരുന്നു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    അതേ സമയം , അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നെന്ന വാര്‍ത്ത കേട്ട് നാട്ടുകാരില്‍ പലരും ഞെട്ടിയില് ല. കാരണം ഇഞ്ചക്കുണ്ടിലെ കുണ്ടില്‍വീട്ടില്‍ വഴക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. മാതാപിതാക്കളും മകനും തമ്മില്‍ നിരന്തരമായി വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെടുന്നത് വീട്ടുകാര്‍ക്കും ഇഷ്ടമില്ലായിരുന്നു. അതിനാല്‍ നിരന്തരതര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ആരുമിടപെട്ടില്ല . പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. മകന്‍ പ്രശ്‌നമുണ്ടാക്കുന്നതായി കാണിച്ച് സുബ്രഹ്‌മണ്യനും ഭാര്യ ചന്ദ്രികയും പോലീസില്‍ പരാതികള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം പോലീസ് വീട്ടിലെത്തി പ്രശ്‌നപരിഹാരത്തിനും ശ്രമിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+