തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂരങ്ങൾക്ക് അവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും; എഴുന്നള്ളിക്കാൻ അനുമതി, കർശന നിബന്ധനകൾ

Google Oneindia Malayalam News

തൃശൂര്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് എഴുന്നള്ളിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ നാല് പാപ്പാന്മാര്‍ കൂടെ വേണമെന്നും ആനയെ ആഴ്ചയില്‍ രണ്ട് തവണ മാത്രമേ എഴുന്നള്ളിക്കാന്‍ പാടുള്ളൂ എന്നിങ്ങനെ നിബന്ധനകള്‍ ഉണ്ട്.

ramachandran

ആനയെ ജനങ്ങളില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലം പാലിച്ച് വേണം നിര്‍ത്താന്‍. പ്രത്യേക എലഫെന്റ് സ്വാഡ് എല്ലാ എഴുന്നള്ളിപ്പിനുമുണ്ടാകണമെന്ന നിര്‍ദ്ദേശവുമുണ്ട്. നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിഗണിച്ച് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ജില്ല ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, ആന ഉടമ എന്ന നിലയില്‍ രാമചന്ദ്രന്റെ എഴുന്നള്ളിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം തെച്ചിക്കോട്ട് കാവ് ദേവസ്വത്തിനായിരിക്കും.

2019 ഫെബ്രുവരിയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ കോട്ടപ്പടിയിലെ ഗൃപ്രവേശനത്തിനെത്തിച്ചപ്പോള്‍ പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായി രണ്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 2020 മാര്‍ച്ചില്‍ നിയന്ത്രണങ്ങളോടെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രം എഴുന്നള്ളിക്കാന്‍ നാട്ടാന പരിപാലന ജില്ല നിരീക്ഷണ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. നിരവധി ആരാധകരാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ളത്.

പത്മജയെ തൃശൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിക്കായി സുരേഷ് ഗോപി വന്നേക്കും, പോരാട്ടം കടുപ്പം!!പത്മജയെ തൃശൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിക്കായി സുരേഷ് ഗോപി വന്നേക്കും, പോരാട്ടം കടുപ്പം!!

യുവാക്കള്‍ ക്ഷുഭിതരാണ്; കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം, ചില സൂചനകള്‍ നല്‍കി മുല്ലപ്പള്ളിയുവാക്കള്‍ ക്ഷുഭിതരാണ്; കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം, ചില സൂചനകള്‍ നല്‍കി മുല്ലപ്പള്ളി

'രാഹുൽ ഗാന്ധി ക്ഷേത്ര മുറ്റങ്ങൾക്ക്‌ മുന്നിൽ നടത്തിയ ഒറ്റക്കാൽ നൃത്തങ്ങൾ', കോൺഗ്രസിനെതിരെ കാരാട്ട്'രാഹുൽ ഗാന്ധി ക്ഷേത്ര മുറ്റങ്ങൾക്ക്‌ മുന്നിൽ നടത്തിയ ഒറ്റക്കാൽ നൃത്തങ്ങൾ', കോൺഗ്രസിനെതിരെ കാരാട്ട്

Thrissur
English summary
District administration grant Permission to Thechikottukavu Ramachandran for attend in festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X