തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലിയേക്കര ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക്: കലക്ടര്‍ ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയിലെ വാഹനക്കുരുക്കില്‍ അകപ്പെട്ട ജില്ലാ കലക്ടര്‍ ടി.വി. അനുപമ ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പ്ലാസ ജീവനക്കാരെയും പോലീസിനെയും രൂക്ഷമായി ശാസിച്ച തൃശൂര്‍ ജില്ലാ കലക്ടര്‍ ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

റിസോര്‍ട്ട് നടത്തിപ്പുകാരന്റെ കൊലപാതകത്തില്‍ ദൂരൂഹത: പ്രധാനപ്രതി കസ്റ്റഡിയിലെന്ന് സൂചന; വഴക്കിനിടെ കുത്തേറ്റ ഒരാള്‍ ആശുപത്രിയില്‍

നീണ്ട ഗതാഗത കുരുക്കുണ്ടായിട്ടും വാഹനങ്ങള്‍ക്കു ടോള്‍ പിരിച്ച പാലിയേക്കര ടോള്‍പ്ലാസ ജീവനക്കാരെ കലക്ടര്‍ കര്‍ശന താക്കീത് ചെയ്തു. ടോള്‍ബൂത്തു തുറന്നിടാന്‍ പോലീസിനോടു നിര്‍ദേശിച്ച കലക്ടര്‍ തിരക്കു കണ്ടില്ലെന്നു നടിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചു. വാഹനകുരുക്കുണ്ടായാല്‍ സൗജന്യമായി കടത്തിവിടണമെന്നാണ് ചട്ടം. ഇതു പലപ്പോഴും ലംഘിച്ചിട്ടും പോലീസ് നോക്കുകുത്തിയാണെന്ന് പരാതിയുണ്ട്.

paliyekkaratollplaza-

വ്യാഴാഴ്ച്ച രാത്രി 11 മണിക്കു ശേഷം കലക്ടര്‍ തലസ്ഥാനത്തു നിന്ന് പാലിയേക്കരയിലെത്തിയപ്പോള്‍ ഒന്നര കി.മീറ്ററോളം വാഹനനിര നീണ്ടു കിടക്കുകയായിരുന്നു. ഇതിനിടെയും ടോള്‍പിരിവു നിര്‍ബാധം തുടര്‍ന്നു. നീണ്ട നിരയിലൂടെ കലക്ടറുടെ കാര്‍ ടോള്‍പ്ലാസയ്ക്കു സമീപമെത്തിയതോടെയാണ് ഇടപെടല്‍. ടോള്‍പ്ലാസ സെന്ററിനുള്ളില്‍ കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോള്‍ബൂത്ത് തുറന്നിടാന്‍ നിര്‍ദേശിച്ചു. അലംഭാവം കാട്ടിയ ജീവനക്കാരേയും പോലീസിനേയും രൂക്ഷമായി ശാസിച്ചു. ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു അനുപമ.
വാഹനത്തിരക്കില്‍ അകപ്പെട്ട കലക്ടര്‍ 15 മിനിറ്റ് കുരുക്കില്‍ പെട്ടു.

അരമണിക്കൂറോളം അവിടെ നിന്ന കലക്ടര്‍ ഗതാഗതകുരുക്ക് പൂര്‍ണമായും പരിഹരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. ടോള്‍പ്ലാസയില്‍ ഇനിയും വാഹനകുരുക്കുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ടോള്‍പ്ലാസ അധികൃതര്‍ക്ക് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. ടോള്‍പ്ലാസ സെന്ററിനുള്ളില്‍ കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ദീര്‍ഘദൂരയാത്രക്കാര്‍ ഏറെനേരം കാത്തുനില്‍ക്കുമ്പോഴും പോലീസ് പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്നതാണു കലക്ടറെ ചൊടിപ്പിച്ചത്. അരമണിക്കൂറോളം ടോള്‍പ്ലാസയില്‍ നിന്ന കലക്ടര്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ച ശേഷമാണു തൃശൂരിലേക്ക് പോയത്.

Thrissur
English summary
district collector involves traffic block in paliyekkara toll plaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X