തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ ദേശീയപാത അറ്റകുറ്റപ്പണി: രൂക്ഷ വിമര്‍ശനവുമായി ജില്ലാ വികസനസമിതി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താന്‍ ദേശീയപാത അതോറിറ്റി തയാറാകണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാതയിലെ തകര്‍ച്ച മൂലം അപകടത്തില്‍ യാത്രികര്‍ക്കു ജീവാപായമുണ്ടായാല്‍ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ബി.ഡി ദേവസി എം.എല്‍.എ. ആവശ്യപ്പെട്ടു. കരാറുകാര്‍ നാടുവിട്ട അവസ്ഥയില്‍ പ്രശ്‌ന പരിഹാര നടപടികള്‍ കൈക്കൊള്ളണമെന്ന ഗവ. ചീഫ് വിപ്പ് കെ. രാജന്റെ ആവശ്യം ചര്‍ച്ച ചെയ്തു. ദേശീയപാത അധികൃതര്‍ വികസന സമിതി യോഗത്തില്‍ പങ്കെടുക്കാത്തതിനെ എം.എല്‍.എമാര്‍ വിമര്‍ശിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റില്‍ എം.എല്‍.എമാരെ ഉള്‍പ്പെടുത്തി കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും.

<br>ഒരു മുനിസിപ്പാലിറ്റി പോലും ഭരിക്കാത്ത യോഗിയെ എങ്ങനെ യുപി മുഖ്യമന്ത്രിയാക്കി? ഉത്തരവുമായി അമിത് ഷാ
ഒരു മുനിസിപ്പാലിറ്റി പോലും ഭരിക്കാത്ത യോഗിയെ എങ്ങനെ യുപി മുഖ്യമന്ത്രിയാക്കി? ഉത്തരവുമായി അമിത് ഷാ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ ഹൈടെക് ആക്കാനുള്ള പ്രവൃത്തി ഏറ്റെടുത്ത തിരുവനന്തപുരം ആസ്ഥാനമായ ശ്രീശൈലം എന്ന ഏജന്‍സി ഏഴ് പ്രവൃത്തികളില്‍ നന്തിക്കര സ്‌കൂളിലെ ജോലി മാത്രമാണ് ആരംഭിച്ചതെന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏജന്‍സിയില്‍നിന്ന് മറ്റു പ്രവൃത്തികള്‍ ഒഴിവാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

thrissurmap-1

ജങ്കാര്‍ സര്‍വീസ് നടത്തുന്ന അഴീക്കോട്, മുനമ്പം കടവുകളില്‍ ബൊള്ളാര്‍ഡ് പോള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ടെന്‍ഡര്‍ ചെയ്തതില്‍ ഒരു കരാറുകാരന്‍ മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചതെന്നും റീടെന്‍ഡര്‍ ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റീടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ മൂലം മാറ്റി പാര്‍പ്പിച്ച അതിരിപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആനക്കയം കോളനി നിവാസികള്‍ക്കായി അനുയോജ്യ ഭൂമി കണ്ടെത്തി നല്‍കും. കോളനി വാസികളുടെ ഊരുകൂട്ടം ഓഗസ്റ്റ് അഞ്ചിന് വിളിച്ചുചേര്‍ക്കും.

എല്ലാ സഹകരണ ബാങ്ക് വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ എല്ലാ മാസത്തിലും മൂന്നാമത്തെ ശനിയാഴ്ച ഓരോ താലൂക്കിലായി പരാതിപരിഹാര അദാലത്തു നടത്തും. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മണ്ണടിഞ്ഞ തോടുകളുടെ ആഴം കൂട്ടല്‍ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു. മണ്ണടിഞ്ഞത് വെള്ളം ഒഴുകിപ്പോവുന്നതിന് തടസ്സമാവുന്നതായി കലക്ടര്‍ ചൂണ്ടിക്കാട്ടി.

തീരപ്രദേശത്തെ കടല്‍ക്ഷോഭം മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സമഗ്രപഠനം നടത്തുന്നതിനു സര്‍ക്കാറിനോട് ആവശ്യപ്പെടും. കലക്ടര്‍ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, എം.എല്‍.എമാരായ പ്രൊഫ. കെ.യു അരുണന്‍, ബി.ഡി ദേവസി, മുരളി പെരുനെല്ലി, യു.ആര്‍. പ്രദീപ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍. മായ എന്നിവര്‍ പ്രസംഗിച്ചു.

Thrissur
English summary
Thrissur District Development committee criticise National high way construction works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X