തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സൂപ്പർ സ്പ്രഡിന്റെ വക്കിൽ; തൃശൂർ ജില്ലയിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി

Google Oneindia Malayalam News

തൃശൂർ; ജില്ലയിൽ കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ ബാധകമായിരിക്കും.

lockdown

വിവാഹ ചടങ്ങുകളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും മാത്രമേ കൂടിച്ചേരാവൂ. സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ കൂടിച്ചേരാവൂ.

ചന്തകൾ, പൊതുഗതാഗതം, ഓഫീസ്, കടകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷകൾ, റിക്രൂട്ട്‌മെൻറുകൾ, വ്യവസായങ്ങൾ എന്നിവ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

ഈ ഉത്തരവ് ജില്ലാ പോലീസ് മേധാവികൾ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറൽ മജിസ്‌ട്രേറ്റുമാർ അവരുടെ അധികാര പരിധികളിൽ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

പൊതുചന്തകൾ അണുവിമുക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ഈ ഉത്തരവ് നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവർക്കും മറ്റ് അവശ്യ സർവീസുകളിൽപ്പെട്ടവർക്കും ബാധകമായിരിക്കില്ല.

കിടാരി പാര്‍ക്കുകള്‍, ബള്‍ക്ക് മില്‍ക്ക് കൂളർ;ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെകിടാരി പാര്‍ക്കുകള്‍, ബള്‍ക്ക് മില്‍ക്ക് കൂളർ;ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

 ചൂട് അസഹനീയം; ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞ് വീണ് ജനം.. ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം ചൂട് അസഹനീയം; ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞ് വീണ് ജനം.. ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം

തിരുവനന്തപുരത്ത് പോരാട്ടം മുറുക്കി സിപിഎം; മത്സരത്തിന് ഇറങ്ങുക ഇവർ.. കരുതലോടെ കോൺഗ്രസുംതിരുവനന്തപുരത്ത് പോരാട്ടം മുറുക്കി സിപിഎം; മത്സരത്തിന് ഇറങ്ങുക ഇവർ.. കരുതലോടെ കോൺഗ്രസും

Thrissur
English summary
district in the edge of covid Super Spread;144 Extended Till November 15th in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X