തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുകയില വിരുദ്ധ സന്ദേശവുമായി ദി വണ്‍; ഹ്രസ്വ ചിത്രം യൂറ്റ്യൂബില്‍ റിലീസ് ചെയ്തു

Google Oneindia Malayalam News

തൃശൂര്‍: പുകയില വിരുദ്ധ ദിനത്തില്‍ സമൂഹത്തിന് സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍മ്മിച്ച ദി വണ്‍ എന്ന ഹ്രസ്വ ചിത്രം യൂറ്റിയൂബില്‍ റിലീസ് ചെയ്തു. ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍വഹിച്ചു. വഴിതെറ്റുന്ന യുവത്വത്തിന്റെ കഥപറയുന്ന ദി വണ്‍ ലഹരിയുടെ ഉപയോഗംമൂലം തകരുന്ന ജീവിതങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

kerala

ലഹരി ഉപയോഗിക്കുന്നതിലൂടെ ജീവതം നഷ്ടപ്പെടുന്ന യുവജനങ്ങള്‍, എല്ലാം സ്വയം വരുത്തിവെയ്ക്കുന്നതാണെന്നും ചിത്രം ഓര്‍മിപ്പിക്കുന്നു. ലഹരി ഉപയോഗം ഒറ്റപ്പെടലിലേക്ക് ജീവതത്തെ നയിക്കുന്നതാണ് ദി വണ്‍ എന്ന പേരിലൂടെ അര്‍ത്ഥമാക്കുന്നത്.

പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നല്‍കുന്ന പുകയില വിരുദ്ധ സന്ദേശം പങ്കുവെച്ചാണ് അവസാനിക്കുന്നത്.

യൂറ്റിയൂബില്‍ റിലീസ് ചെയ്ത ഹ്രസ്വ ചിത്രത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെയും നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന, ഡെപ്യൂട്ടി ഡിഎംഒ ഡോ സതീഷ്.കെ എന്‍, ഡി പി എം ഡോ. ടി.വി സതീശന്‍, ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ഓഫീസര്‍ (റൂറല്‍) പി കെ രാജു, മാസ് മീഡിയ ഓഫീസര്‍ ഹരിത ദേവി, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Thrissur
English summary
DMO has released a short film, on YouTube with a message to community on Anti-Tobacco Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X