ഗുരുവായൂരിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാരവരവ് കേട്ടോ.... ലക്ഷങ്ങളല്ല, കോടികള്‍!!; ഒപ്പം നിരോധിത നോട്ടുകളും
തൃശൂര്‍: രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. ഇന്ത്യയില്‍ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രമാണിത്. അതിനാല്‍ ഓരോ ദിവസവും കാണിക്കയായി വലിയ തുകയാണ് ക്ഷേത്രത്തില്‍ ലഭിക്കുന്നത്.
വിശേഷ ദിവസങ്ങളിലാകട്ടെ തിരക്ക് ഇരട്ടിയായി കൂടും. ദിവസവും വിവാഹം, ചോറൂണ് പോലുള്ള മംഗളകര്‍മ്മങ്ങളും ക്ഷേത്രത്തില്‍ നടക്കാറുണ്ട്. കേരള സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ദേവസ്വം സമിതിയാണ് മക്ഷേത്രഭരണം നടത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലഭിച്ച ഭണ്ഡാര വരവിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍.

54600263 രൂപയാണ് കഴിഞ്ഞ മാസം ഭണ്ഡാരം വരവായി ഗുരുവായൂര്‍ ക്ഷേത്രത്തിന് ലഭിച്ചത്. ഇതിനൊപ്പം രണ്ട് കിലോ 731 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും 28 കിലോ 530ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. ഇ-ഭണ്ഡാര വരവായി 1.87 ലക്ഷം രൂപയാണ് ലഭിച്ചത്. ജൂണ്‍ 15 വരെയുള്ള ഭണ്ഡാര വരവിന്റെ കണക്കാണ് ഇത്. ഇതിന് പുറമെ ക്ഷേത്രം കിഴക്കേനടയിലെ എസ് ബി ഐയുടെ ഇ-ഭണ്ഡാരം വഴി മേയ് എട്ട് മുതല്‍ ജൂണ്‍ നാല് വരെ 187731 രൂപയും ലഭിച്ചിട്ടുണ്ട്.
അതേസമയം നിരോധിത നോട്ടുകള്‍ക്ക് ഇത്തവണയും ഭണ്ഡാരം വരവില്‍ പഞ്ഞമൊന്നുമില്ല. ഇത്തവണ നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സിയും അഞ്ഞൂറിന്റെ 32 കറന്‍സിയും ആണ് ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നത്. ഇത്തരം നോട്ടുകള്‍ നശിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്നതാണ് ശ്രദ്ധേയം. ദേവസ്വവും ഇത്തരത്തില്‍ ലഭിക്കുന്ന നോട്ടുകള്‍ നശിപ്പിക്കുകയാണ് ചെയ്യാറുള്ളത്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ ശാഖക്കാായിരുന്നു എണ്ണാനുള്ള ചുമതല. 2016 നവംബര്‍ 8 നാണ് രാജ്യത്ത് പഴയ 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ നിരോധിച്ചത്. എന്നാല്‍ ഇതിന് ശേഷം എല്ലാ തവണയും ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് നിരോധിത നോട്ടുകള്‍ ലഭിക്കാറുണ്ട്.
പഴയ നോട്ടുകള്‍ നല്‍കി പുതിയത് മാറ്റിയെടുക്കാനുള്ള സമയ പരിധി കഴിഞ്ഞപ്പോഴാണ് ഇത്തരം നോട്ടുകള്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് തുടങ്ങിയത്. 2017 മുതല്‍ എല്ലാ മാസവും ഭണ്ഡാരം എണ്ണുമ്പോള്‍ നിരോധിത നോട്ടുകള്‍ ഉണ്ടാകാറുപണ്ട് എന്നാണ് ക്ഷേത്രം ജീവനക്കാര്‍ പറയുന്നത്.












Click it and Unblock the Notifications