വനിതാഡോക്ടറുടെ കൊലപാതകം; പ്രതി അറസ്റ്റില്‍; കൃത്യം നടത്തിയത് ബന്ധുക്കളുടെ മുന്നില്‍
തൃശൂര്‍: ദന്താശുപത്രിയില്‍ വെച്ച് വനിതാഡോക്ടര്‍ സോനയെ (30) കുത്തികൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഒരുമിച്ച് താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും കാണ്‍കെയായിരുന്നു ചൊവ്വാഴ്ച്ച സോനയെ മഹേഷ് കുത്തിയത്. സാമ്പത്തിക ഇടപാടും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്. അടിവയറ്റില്‍ കുത്തേറ്റ സോനയെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും ഞായറാഴ്ച്ച മരണപ്പെടുകയായിരുന്നു.

സോനയുടെ ഡെന്റല്‍ ക്ലിനിക്കിന്റെ ഇന്റിരിയര്‍ ഡിസൈന്‍ ചെയ്തത് മഹേഷായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയ സോന രണ്ട് വര്‍ഷമായി മഹേഷിനൊപ്പമാണ് താമസിച്ചുവരുന്നതെന്ന് പൊലീസ് പറഞ്ഞു. 7 ലക്ഷം രൂപയുടെ ഇന്റീരിയല്‍ ഡിസൈന്‍ ചെയ്തുവെങ്കിലും പലപ്പോഴായി 22 ലക്ഷത്തിലധികം രൂപ വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.
Recommended Video

ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ തര്‍ക്കം രൂക്ഷമായതോടെ സോന ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞതോടെ മഹേഷ് പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ക്ലിനിക്കില്‍ എത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പാവറട്ട് സ്വദേശിയാണ് മഹേഷ്. മഹേഷിന്റെ കാര്‍ കൂര്‍ക്കഞ്ചേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. കൊലക്ക് ശേഷം പ്രതി കാറിലായിരുന്നു രക്ഷപ്പെട്ടത്. തുര്‍ന്ന് പൊലീസ് പ്രതിക്കെതിരെ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications