തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശസ്ത്രക്രിയ വിജയകരം... പക്ഷേ 25 ദിവസത്തോളം വയറുവേദന, ഒടുവില്‍ കണ്ടെത്തിയത് ഞെട്ടിക്കും!!

Google Oneindia Malayalam News

മുളങ്കുന്നത്തുകാവ്: മുഴ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഡോക്ടറെ സമീപിച്ചതായിരുന്നു ജോസഫ് പോള്‍. അതെന്തായാലും വിജയകരമായി തന്നെ നടന്നു. പക്ഷേ 25 ദിവസമായിട്ടും വേദന വിട്ട് പോകുന്നില്ല. ഒടുവില്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാര്യമാണ് കണ്ടെത്തിയിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ വയറ്റില്‍ കത്രിക മറന്ന് വെച്ചിരിക്കുകയാണ്. ഭാഗ്യം കൊണ്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. 25 ദിവസം അതിജീവിച്ച രോഗി ഒടുവില്‍ ഡോക്ടര്‍ക്കെതിരെ പരാതിയും നല്‍കി.

1

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ജോസഫ് പോളിന്റെ ശസ്ത്രക്രിയ നടന്നത്. ഓട്ടോ ഡ്രൈവറായ ജോസഫ് ഈ 25 ദിവസവും വേദന തിന്നാണ് ജീവിച്ചത്. 20 ദിവസവും രോഗി വാര്‍ഡില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നിട്ടും ഡോക്ടര്‍മാര്‍ കൈപ്പിഴ തിരിച്ചറിഞ്ഞിരുന്നില്ല. ഡിസ്ചാര്‍ജ് ചെയ്ത ശേഷം, തുടര്‍ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചത്. ഇത് മറച്ച് വെച്ച് വീണ്ടുമൊരു സര്‍ജറി കൂടി നടത്താനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്.

Recommended Video

cmsvideo
India Is Capable Of Producing Covid-19 Vaccine For The Entire World: Bill Gates | Oneindia Malayalam

അതേസമയം ആശുപത്രി അധികൃതരുടെ രീതിയില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സ്വകാര്യ ലാബില്‍ എക്‌സ് റേ പരിശോധന നടത്തിയപ്പോഴാണ് കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് കത്രിക പുറത്തെടുത്തു. മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രമുഖ ഡോക്ടറുടെ യൂണിറ്റിലാണ് രോഗി ചികിത്സയ്ക്ക് വിധേയനായത്. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജോസഫ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പരാതി സര്‍ജറി വിഭാഗത്തിലെ ഡോ. പോളി ജോസഫിനെതിരെയാണ്. ഇവര്‍ പേരെഴുതിയ ബോര്‍ഡോ വിവരങ്ങളോ പ്രദര്‍ശിപ്പിക്കാതെയാണ് ചികിത്സിക്കുന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്. നല്‍കുന്ന കുറിപ്പടിയില്‍ മറ്റൊരു ഡോക്ടറുടെ പേരുമാണ് ഉള്ളത്. ജോസഫിന്റെ ഭാര്യയെയും ബന്ധുവിനെയും ഡോ. പോളി വിളിച്ചുവരുത്തി അപമാനിച്ചതായും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.

Thrissur
English summary
doctors did a grave mistake, they forgot to take the surgical knife from patient's stomach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X