തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലക്ഷങ്ങൾ ചെലവ് വരുന്ന പ്ലാസ്റ്റിക് സർജറി സൗജന്യം.. ചാവക്കാട് താലൂക്ക് ആശുപത്രി ഡോക്ടർമാരുടെ സ്നേഹം ഇങ്ങനെ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലക്ഷങ്ങള്‍ ചെലവുവരുന്ന പ്ലാസ്റ്റിക് സര്‍ജറി യുവാവിന് സൗജന്യമായി ചെയ്തുനല്‍കി ചാവക്കാട് താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍. മൂന്നുമാസം മുമ്പാണു മണലൂര്‍ പാലാഴി കണിയാംപറമ്പില്‍ സുധീഷിനു(43) വാഹനാപകടത്തില്‍ പരുക്കേറ്റത്. കാലില്‍ പൊട്ടലും മുട്ടിന് താഴേക്ക് ചര്‍മവും നഷ്ടപ്പെട്ട അവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമികഘട്ട ചികിത്സയ്ക്കുതന്നെ എഴുപതിനായിരം രൂപയോളം ചെലവായി.

<strong>അയോധ്യയില്‍ രാമക്ഷേത്രമെന്ന നിലപാടുമായി മുസ്ലീം രാഷ്ട്രീയ മഞ്ച്, ദില്ലിയില്‍ കൂറ്റന്‍ റാലിക്കൊരുങ്ങുന്നു!!</strong>അയോധ്യയില്‍ രാമക്ഷേത്രമെന്ന നിലപാടുമായി മുസ്ലീം രാഷ്ട്രീയ മഞ്ച്, ദില്ലിയില്‍ കൂറ്റന്‍ റാലിക്കൊരുങ്ങുന്നു!!

അവസാനം തൃശൂരില്‍ ഉള്ള പ്ലാസ്റ്റിക് സര്‍ജറി ഹോസ്പിറ്റലില്‍ കാണിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സാമ്പത്തികശേഷിയിലാത്ത സുധീഷ് താലൂക്കാശുപത്രിയില്‍ എത്തുകയും സര്‍ജന്മാരായ ഡോ. സുമിന്‍ സുലൈമാന്റെയും ഡോ. ജയദേവന്റെയും നേതൃത്വത്തില്‍ രണ്ടുമണിക്കൂര്‍കൊണ്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനുമുമ്പ് തങ്ക, നാരായണന്‍ എന്നീ രോഗികളില്‍ തികച്ചും സൗജന്യമായി ഈ ശസ്ത്രക്രിയ വിജയകരമായി ചെയ്തിരുന്നു.

Sudheesh

ഇതറിഞ്ഞാണ് സുധീഷ് ചാവക്കാട് താലൂക്കാശുപത്രിയില്‍ എത്തിയത്. താലൂക്കാശുപത്രിയില്‍ എത്തുമ്പോള്‍ കാലില്‍ ചര്‍മമില്ലാതെ ഗുരുതരമായ രീതിയില്‍ പഴുപ്പ് ബാധിച്ച് നടക്കാന്‍പോലും സാധിക്കാതെയായിരുന്നു വന്നത്. തിരിച്ച് പോകുമ്പോള്‍ പൂര്‍ണ ആരോഗ്യവാനായി തികഞ്ഞ സംതൃപ്തിയോടെയാണ് സുധീഷ് മടങ്ങിയത്.

Thrissur
English summary
Doctors have treated plastic surgery for free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X