തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; മരിച്ചത് ഇരട്ടക്കൊല കേസിലെ പ്രതി
തൃശൂര്‍: തൃശൂരില്‍ ഇരട്ടക്കൊല കേസില്‍ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. വരടിയം അവണൂര്‍ സ്വദേശി സിജോ (28) ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരില്‍ വച്ചാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരവെ ബൈക്ക് തടഞ്ഞാണ് വെട്ടിയത്. വെട്ടേറ്റ് കിടക്കുന്നത് കണ്ടവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുള്‍.

2019 ഏപ്രിലില്‍ രണ്ടു പേരെ വാനിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിജോ. ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസില്‍ ജോലി ചെയ്തുവരികയായിരുന്നു. കഞ്ചാവ് കേസിലെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു.












Click it and Unblock the Notifications