• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചായയും കുടിക്കാം കപ്പും തിന്നാം; കൗതുകമായി തൃശ്ശൂരിലെ രാധാകൃഷ്ണ ബേക്കറി

തൃശൂര്‍: തൃശൂരിലെ എആര്‍ റോഡിലെ ഈ ബേക്കറയില്‍ വന്നാല്‍ ചായയും കുടിക്കാം കപ്പും തിന്നാം. ചായക്കപ്പ് തിന്നുകയോ എന്നാലോചിച്ച് തല പുകക്കേണ്ട. തിന്നാന്‍ പറ്റുന്ന ചായക്കപ്പിലാണ് ഇവിടെ ചായ നല്‍കുന്നത്. തൃശൂര്‍ നടിവിലാം ജംഗ്ഷന് സമീപമുള്ള ഈ ബേക്കറിയില്‍ നിന്ന് ചായ കുടിച്ചു കഴിഞ്ഞാല്‍ കപ്പ് വലിച്ചെറിയേണ്ട. ധൈര്യമായി കപ്പ് കടിച്ച് തിന്നാം.

cmsvideo
    തൃശ്ശൂര്‍; ചായയും കുടിക്കാം കപ്പും തിന്നാം;കൗതുകമായി തൃശ്ശൂരിലെ രാധാകൃഷ്ണ ബേക്കറി

    ബിസ്‌ക്കറ്റ് ചായ എന്നറിയപ്പെടുന്ന ഈ ചായ നല്‍കുന്നത് ബിസ്‌കറ്റ് കൊണ്ടുള്ള കപ്പിലാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഈ ബിസ്‌ക്കറ്റ് ചായ നിലവിലുണ്ട്. 20 രൂപയാണ് ചായയ്ക്ക് ഈടാക്കുന്നത്. 20 മിനിറ്റ് വരെ ചായ കപ്പില്‍ നിന്ന് ചോര്‍ന്നുപോകാതെ നില്‍ക്കും. നിരവധി പേരാണ് ബിസ്‌ക്കറ്റ് ചായ തേടി ഇവിടെ എത്തുന്നത്. ഒരു പുതുമയെന്ന നിലയ്ക്കാണ് ഹബിസ്‌ക്കറ്റ് ചായ തുടങ്ങിയതെന്ന് ആദ്യ ദിവസം മുതല്‍ തന്നെ നല്ല കച്ചവടമാണെന്നും കടയുടമ പ്രശാന്ത് പറയുന്നു. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസ്‌ക്കറ്റ് ചായ ബേക്കറിയില്‍ അവതരിപ്പിച്ചത്.

    ഹൈദരാബാദില്‍ നിന്നാണ് ചായയ്ക്ക് ആവശ്യമായ ബിസ്‌ക്കറ്റുകള്‍ വരുന്നത്. ഇപ്പോള്‍ സാധാരണ ബിസ്‌ക്കറ്റാണ് നല്‍കുന്നത്. വാനില, ചോക്ലേറ്റ് ഫ്‌ളേവറുകളിലുള്ളത് ഉടന്‍ ഇവിടെ എത്തുമെന്ന് കടയുു അറിയിച്ചു.

    പോളിംഗ് ബൂത്തില്‍ കൈ 'ഇടത്തോട്ട്', പിണറായി ബെസ്റ്റ് മുഖ്യമന്ത്രി, മരണം വരെ കമ്മ്യൂണിസ്റ്റെന്ന് മണികണ്ഠന്‍

    മുരളീധരന്‍ ഇടഞ്ഞുതന്നെ; കല്ലാമലയിലേക്കില്ല... വെല്‍ഫെയര്‍ സഖ്യം നേരത്തെ തീരുമാനിച്ചത്

    Thrissur

    English summary
    Drink tea and eat a cup; Interestingly Radhakrishna Bakery in Thrissur
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X