തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ലഹരി ഉപയോഗം കുത്തനെ ഉയരുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ ലഹരി ഉപയോഗം കുത്തനെ കൂടുന്നതായി റിപ്പോര്‍ട്ട്. തൃശൂര്‍ സിറ്റി പൊലീസാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്. 2020 മുതല്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ പരിധിയിലുള്ള 20 സ്റ്റേഷനുകളിലെ കണക്ക് എടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗം കൂടുന്നതായി കണ്ടെത്തിയത്.

ആലപ്പുഴയില്‍ പനി പടരുന്നു; ജില്ലയില്‍ 550ഓളം പേര്‍ ചികിത്സയില്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്ആലപ്പുഴയില്‍ പനി പടരുന്നു; ജില്ലയില്‍ 550ഓളം പേര്‍ ചികിത്സയില്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ജില്ലയിലെ ആകെ മൊത്തെ കണക്കെടുത്താല്‍ ഇതിനേക്കാള്‍ കൂടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗത്തിലാണ് കുതിച്ചുചാട്ടം. ഈ വര്‍ഷം ഇതുവരെ 547.54 ഗ്രാം പിടികൂടി. കഴിഞ്ഞ വര്‍ഷം 202.99 ഗ്രാമും 2020ല്‍ 4.84 ഗ്രാമും ആയിരുന്നു.

thrissur

കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ ചരസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2020ല്‍ 318 ഗ്രാം പിടികൂടിയിരുന്നു. എല്‍.എസ്.ഡി സ്റ്റാമ്പ് 2020ല്‍ ഒരു ഗ്രാമും കഴിഞ്ഞ വര്‍ഷം 0.15 ഗ്രാമുമാണ് പിടികൂടിയത്. ഈ വര്‍ഷം ഇതുവരെ സ്റ്റാമ്പ് കേസില്ല. പൗഡര്‍ രൂപത്തിലുള്ള എം.ഡി.എം.എ ആണ് സിന്തറ്റിക് വിഭാഗത്തില്‍ പെടുന്നത്. ലഹരിക്കെതിരെ ധാരാളം ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

അതേസമയം, തൃശൂര്‍ സിറ്റി പോലീസിനു കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയത കേസുകളില്‍ ഉള്‍പ്പെട്ട് പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ നശിപ്പിച്ചു. 62.229 കി.ഗ്രാം. കഞ്ചാവ്, 1865 ഗ്രാം ഹാഷിഷ് ഓയില്‍, 13.18 ഗ്രാം അതിമാരക സിന്തറ്റിക് ഇനത്തില്‍ പെട്ട എം ഡി എം എ എന്നിവയാണ് നശിപ്പിച്ചത്. പുതുക്കാട് ചിറ്റിശ്ശേരി കൈലാസ് ക്ലേ കമ്പനി വക ഫര്‍ണസില്‍ ഇന്ന്11 മണിക്കാണ് ഇവ കത്തിച്ചു കളഞ്ഞത് .

തൃശൂര്‍ ടൌണ്‍ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂര്‍, കുന്നംകുളം, റെയില്‍വേ എന്നീ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 9 കേസുകളില്‍ ഉള്‍പ്പെട്ടതാണ് നശിപ്പിക്കപ്പെട്ട കഞ്ചാവ്. ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. അതിമാരക സിന്തറ്റിക് മയക്കുമരുന്ന് എം ഡി എം എ പിടികൂടിയത് കുന്നംകുളം പോലീസ് സ്റ്റേഷനിലാണ്. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 25 പ്രതികളെ പോലീസ് അറസ്റ്റുചെയ്തിരുന്നു .

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ജില്ലാ തല ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിയാണ് മയക്കുമരുന്നുകള്‍ നശിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയത്. ഇതിനു മുന്നോടിയായി പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധന നടത്തി രാസപരിശോധന ഫലം ഉറപ്പുവരുത്തിയിട്ടുണ്ടായിരുന്നു .

തൃശൂര്‍ സിറ്റി പോലീസ് സി - ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ തോമസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റ്ന്റ് കമ്മീഷണര്‍ സുമേഷ് കെ, ഡെപ്യൂട്ടി കമാന്റന്റ് ( ഇന്‍ചാര്‍ജ്ജ് ) അജയകുമാര്‍ പി ജി, ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി.

Thrissur
English summary
Drugs use rises sharply in Thrissur; Shocking figures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X