തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ ഡിവൈഎഫ്ഐ.-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, പരുക്കേറ്റവരല്ലാം പഴഞ്ഞി പട്ടിത്തടം സ്വദേശികൾ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുട താഴേക്കാട് പെരുന്നാളിനിടയില്‍ ഡിവൈഎഫ്ഐ., ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാല് ബി.ജെ.പി പ്രവര്‍ത്തകരും നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ തേടി. താഴേക്കാട് പള്ളി പെരുന്നാള്‍ പ്രദക്ഷിണ ശേഷം നടന്ന കലാകാരന്മാരുടെ പഞ്ചാരിമേളത്തിനിടയിലായിരുന്നു സംഭവം.

<strong><br>ത​​ല​​ക്ക​​റ​​ക്കം, ത​​ള​​ര്‍ച്ച, ഓ​​ർ​മ ന​​ഷ്ട​​പ്പെ​​ട​​ല്‍, ഛർ​ദി; വ​​ല്ലാ​​ർ​​പാ​​ടം ക​​ണ്ടെ​​യ്ന​​ർ ടെ​​ർ​​മി​​ന​​ലി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി സ്കാ​നി​​ങ് സം​​വി​​ധാ​​നം</strong>
ത​​ല​​ക്ക​​റ​​ക്കം, ത​​ള​​ര്‍ച്ച, ഓ​​ർ​മ ന​​ഷ്ട​​പ്പെ​​ട​​ല്‍, ഛർ​ദി; വ​​ല്ലാ​​ർ​​പാ​​ടം ക​​ണ്ടെ​​യ്ന​​ർ ടെ​​ർ​​മി​​ന​​ലി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കി സ്കാ​നി​​ങ് സം​​വി​​ധാ​​നം

പരിക്കേറ്റ നാല് ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി,ചാലക്കുടി ഗവ.ആശുപത്രി എന്നിവിടങ്ങളിലുമായി പ്രവേശിപ്പിച്ചു.യുവമോര്‍ച്ച പ്രവര്‍ത്തകരും താഴേക്കാട് സ്വദേശികളുമായ തത്തംപ്പിള്ളി വീട്ടില്‍ ഗോകുല്‍ (22), അതുല്‍കൃഷ്ണ (18),കൈതകാട്ടില്‍ വീട്ടില്‍ ജീതുരാം (24), അഭിരാം (20) എന്നിവരാണ് പരിക്കേറ്റ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Thrissur map

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ചില്ലായി വീട്ടില്‍ ഷിമല്‍ (21), ചാതോലി വിനീഷ് വര്‍ണ്മീസ് (23), മാളിയേക്കല്‍ എബിന്‍ ജോണി (22), എഴിവത്ര അരുണ്‍ (32) എന്നിവരാണ് പരിക്കേറ്റ് ചാലക്കുടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.പ്രദേശത്ത് മുന്‍പുണ്ടായ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമായാണ് പെരുന്നാളിനിടയിലും സംഘര്‍ഷമുണ്ടായത്.സംഘര്‍ഷത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ജീതുരാമിന്റെ സ്വര്‍ണ്ണമാല മോഷണം പോയതായും പരാതിയുണ്ട്.ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുന്നംകുളം പഴഞ്ഞി പട്ടിത്തടത്ത് സി.പി.എംബി.ജെ.പി. സംഘട്ടനം. അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകരായ സന്തോഷ്, ബൈജു, സുഷീര്‍, സജി, മനീഷ് എന്നിവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും സി.പി.എം. പ്രവര്‍ത്തകരായ അഖില്‍, അഖില്‍ എന്നിവരെ കുന്നംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരല്ലാം പഴഞ്ഞി പട്ടിത്തടം സ്വദേശികളാണ്. കഴിഞ്ഞ രാത്രി 10 ന് പഴഞ്ഞി പട്ടിത്തടം സെന്ററില്‍ വച്ചായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നടന്ന മുന്‍വൈരാഗ്യമാണ് സംഘട്ടന കാരണമെന്ന് പോലീസ് പറഞ്ഞു.

Thrissur
English summary
DYFI-BJP conflict in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X