തൃശൂര്‍ ജില്ലയിലെ ആദ്യത്തെ സെവന് സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി
തൃശൂര്‍:തപാല്‍ വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ സെവന് സ്റ്റാര്‍ ഗ്രാമമായി മാറിയിരിക്കുകയാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലൂടെയാണ് സെവന് സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി മാറിയത്. നേരത്തെ തപാല്‍വകുപ്പിന്റെ തന്നെ ഫൈവ് സ്റ്റാര്‍ ഗ്രാമ പദവിയും പഞ്ചായത്ത് നേടിയിരുന്നു. തപാല്‍ വകുപ്പിന്റെ ഏഴ് പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കുന്ന പഞ്ചായത്തുകളെയാണ് സെവന് സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുക. കണ്ണമ്പള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം. സെവന് സ്റ്റാര്‍ ഗ്രാമം പദ്ധതി തപാല്‍വകുപ്പ് ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് നടപ്പാക്കിയത്.
തപാല്‍വകുപ്പിന്റെ ഏഴ് പദ്ധതികളില്‍ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവന് സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. പോസ്റ്റല്‍ സേവിംഗ്സ് ബാങ്ക്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസ്, സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രധാനമന്ത്രി സുരക്ഷ യോജന, ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് അക്കൗണ്ട്, അടല്‍ പെന്ഷന് യോജന, ഡാക്ക് പേ ഡിജിറ്റല്‍ പേയ്മെന്റ് എന്നിവയാണ് പദ്ധതികള്‍. കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് കീഴിലാണ് എടത്തിരുത്തിയിലെ പോസ്റ്റ് ഓഫീസുകള്‍ വരുന്നത്.

ഡിജിറ്റല്‍ തൃശൂര്‍ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിലുള്ള നടപടി ക്രമങ്ങള്‍ക്കും കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജനസേവന കേന്ദ്രങ്ങള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, പത്ര ഏജന്റുമാര്‍, റേഷന്‍ കടയുടമകള്‍, ഓട്ടോഡ്രൈവര്‍മാര്‍ എന്നീ അഞ്ച് മേഖലകളില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം അടയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് ബില്ലുകള്‍ അടക്കാനാകും എന്നതാണ് പ്രത്യേകത.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന് അസിസ്റ്റന്റ് സൂപ്രണ്ട് എം എസ് സുജ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഹേന രമേഷ്, ഷൈലജ രവീന്ദ്രന്, ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്ക് തൃശൂര്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ നിമ്മി മോള്, കണ്ണമ്പള്ളിപ്പുറം പോസ്റ്റ് മാസ്റ്റര്‍ ടി എസ് ആശ, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് ഇന്‍സ്പെക്ടര്‍ ഒ എസ് രജനി എന്നിവര്‍ പങ്കെടുത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications