തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയിലെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി

Google Oneindia Malayalam News

തൃശൂര്‍:തപാല്‍ വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി മാറിയിരിക്കുകയാണ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13, 15 വാര്‍ഡുകളിലൂടെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി എടത്തിരുത്തി മാറിയത്. നേരത്തെ തപാല്‍വകുപ്പിന്റെ തന്നെ ഫൈവ് സ്റ്റാര്‍ ഗ്രാമ പദവിയും പഞ്ചായത്ത് നേടിയിരുന്നു. തപാല്‍ വകുപ്പിന്റെ ഏഴ് പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കുന്ന പഞ്ചായത്തുകളെയാണ് സെവന്‍ സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുക. കണ്ണമ്പള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം. സെവന്‍ സ്റ്റാര്‍ ഗ്രാമം പദ്ധതി തപാല്‍വകുപ്പ് ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് നടപ്പാക്കിയത്.

തപാല്‍വകുപ്പിന്റെ ഏഴ് പദ്ധതികളില്‍ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. പോസ്റ്റല്‍ സേവിംഗ്‌സ് ബാങ്ക്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറസ്, സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രധാനമന്ത്രി സുരക്ഷ യോജന, ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, അടല്‍ പെന്‍ഷന്‍ യോജന, ഡാക്ക് പേ ഡിജിറ്റല്‍ പേയ്‌മെന്റ് എന്നിവയാണ് പദ്ധതികള്‍. കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് കീഴിലാണ് എടത്തിരുത്തിയിലെ പോസ്റ്റ് ഓഫീസുകള്‍ വരുന്നത്.

thapal

ഡിജിറ്റല്‍ തൃശൂര്‍ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ പോസ്റ്റല്‍ പേയ്‌മെന്റ് ബാങ്കിന്റെ നേതൃത്വത്തിലുള്ള നടപടി ക്രമങ്ങള്‍ക്കും കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ജനസേവന കേന്ദ്രങ്ങള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, പത്ര ഏജന്റുമാര്‍, റേഷന്‍ കടയുടമകള്‍, ഓട്ടോഡ്രൈവര്‍മാര്‍ എന്നീ അഞ്ച് മേഖലകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബില്ലുകള്‍ അടക്കാനാകും എന്നതാണ് പ്രത്യേകത.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷന്‍ അസിസ്റ്റന്റ് സൂപ്രണ്ട് എം എസ് സുജ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഹേന രമേഷ്, ഷൈലജ രവീന്ദ്രന്‍, ഇന്ത്യന്‍ പോസ്റ്റ് പേമെന്റ് ബാങ്ക് തൃശൂര്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ നിമ്മി മോള്‍, കണ്ണമ്പള്ളിപ്പുറം പോസ്റ്റ് മാസ്റ്റര്‍ ടി എസ് ആശ, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ ഒ എസ് രജനി എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
edathuruthy become the first seven star village in Thrissur District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X